കൊച്ചി:മേയ് 5ാം തീയതി കൊച്ചിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വാശിയേറിയ മത്സരത്തിൽ നടുവിലേപ്പറമ്പൻ മിന്നും വിജയം സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾ തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടം കാണികളിൽ ആവേശമുയർത്തി. ബോൾഗാട്ടി ഹയാത്ത് ഹോട്ടലിൽ വച്ച് സമ്മാന വിതരണം നടത്തി.
ഒന്നാം ട്രാക്കിൽ തുഴഞ്ഞത് നടുവിലേപറമ്പൻ കുമരകവും എൻസിഡിസി ബോട്ട് ക്ലബ് കുമരകവും ആയിരുന്നു. രണ്ടാം ട്രാക്കിൽ പായിപ്പാട് ചുണ്ടൻ വേമ്പനാട് ബോട്ട് ക്ലബ് കുമരകവും തുഴഞ്ഞു. മൂന്നാം ട്രാക്കിൽ സെൻറ് ജോർജ് ചുണ്ടൻ കഴിഞ്ഞ വർഷത്തെ വിജയിയായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനെ നേരിട്ടു. നാലാം ട്രാക്കിൽ ശ്രീവിനായകൻ ചുണ്ടൻ യുബിസി ബോട്ട് ക്ലബ് കൈനകരിയുമായി മത്സരിച്ചു.
കന്നിയങ്കം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് നടുവിലേപ്പറമ്പന്റെ ടീം.