കോഴിക്കോട്:ഇന്ത്യയിലെ അതിപുരാതന തുറമുഖങ്ങളില്‍ ഒന്നായ ബേപ്പൂര്‍ പോര്‍ട്ട് ഛിദ്രശക്തികളുടെ സ്ഥാപിത താല്‍പര്യങ്ങളില്‍ കുടുങ്ങി ഇല്ലാതാവുകയാണ്. ലക്ഷദ്വീപുകളിലേക്കുള്ള ചരക്കു നീക്കങ്ങള്‍ മംഗലാപുരം തുറമുഖത്തേക്ക് മാറ്റിക്കഴിഞ്ഞു, ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്നു. തുറമുഖത്തിലുണ്ടായിരുന്ന പല സേവനങ്ങളും ഘട്ടംഘട്ടമായി വെട്ടിക്കുറക്കുകയാണ്. ദ്വീപിനെയും കേരളത്തെയും തമ്മിലകറ്റാനുള്ള നിഗൂഢ നടപടികള്‍ മലബാറിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കും.
തുറമുഖവും വിമാനത്താവളവും ഫാക്ടറികളും തൊഴില്‍ശാലകളും പതിറ്റാണ്ടുകള്‍ മുമ്പേ മലബാറില്‍ ഉണ്ടായിരുന്നിട്ടും വളരാന്‍ വിടാതെ കൂമ്പ് വാട്ടുകയാണ് സ്ഥാപിത താല്‍പര്യക്കാര്‍ ചെയ്യുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണയും ഇതിന്റെ വലിയ ഉദാഹരണമാണ്. എംഡിഎഫ് പോലെയുള്ള സന്നദ്ധ സംഘടനകള്‍ പ്രതിരോധിച്ചിരുന്നില്ലെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളം നമുക്കെന്നോ നഷ്ടമായിരുന്നേനെ.
ശബ്ദമുയര്‍ത്താന്‍ അമാന്തിച്ചാല്‍ കണ്ണ്തുറക്കുന്നതിനു മുമ്പേ എല്ലാം നഷ്ടപ്പെടും എന്ന തിരിച്ചറിവിലാണ് മലബാര്‍ ഡവലപ്‌മെന്റ് ഫോറംഫിഷറീസ് ‘സേവ് ബേപ്പൂര്‍ പോര്‍ട്ട്’ സമിതി രൂപീകരിച്ചത്. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കും പ്രത്യക്ഷസമരങ്ങള്‍ക്കും എംഡിഎഫ് നേതൃത്വം നല്‍കും.
ബേപ്പൂര്‍ എംഎല്‍എ കൂടിയായ ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള
ബേപ്പൂര്‍ മലബാറിന്റെ കവാടം പദ്ധതിക്ക് എംഡിഎഫ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കണ്ടൈനര്‍ ടെര്‍മിനല്‍, ഡ്രഡ്ജിങ്, മറൈന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡ്-റെയില്‍ കണക്ടിവിറ്റി, വിദേശ-സ്വദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള മലബാറിലെ ടൂറിസം പോയിന്റുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നബൃഹത്തായ ജലഗതാഗത വികസനം എന്നിവ ഉള്‍കൊണ്ട 680 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രസ്തുത പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത് തുറമുഖവകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവര്‍കോവില്‍, മറൈന്‍ എഞ്ചിനീറിങ്ങിന്റെ അധികച്ചുമതല ഉള്ള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ്.
മലബാര്‍ ഡവലപ്‌മെന്റ് ഫോറവും പ്രസ്തുത മാസ്റ്റര്‍ പ്ലാന്‍ നിര്‍മാണത്തില്‍ പങ്കാളികളാകുമെന്നു ങഉഎ പ്രസിണ്ടണ്ട് എസ്സ്.എ അബുബക്കര്‍, ജന.സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി സേവ് ബേപ്പൂര്‍ പോര്‍ട്ട് കണ്‍വീനര്‍ സന്തോഷ് കുറ്റിയാടി, അറിയിച്ചു
ബേപ്പൂര്‍ തുറമുഖ വികസനത്തില്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം നടത്തിയ പഠനങ്ങളും ആശയങ്ങളും പങ്കുവയ്ക്കുവാന്‍ ഫോറം പ്രതിനിധികള്‍ ഉടന്‍തന്നെ ടൂറിസം മന്ത്രി, തുറമുഖവകുപ്പ് മന്ത്രി, കോഴിക്കോട് മേയര്‍, ജില്ലാ കളക്ടര്‍, മാരിടൈം ബോര്‍ഡ് ചെയര്മാന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും. പ്രസ്തുത വിഷയാസ്പദമായി വിവിധ സെമിനാറുകള്‍ സംഘടിപ്പിക്കാനും സമിതി തീരുമാനം എടുത്തു.
എംഡിഎഫ് പ്രസിഡണ്ട് എസ്എ അബൂബക്കര്‍ അധ്യക്ഷം വഹിച്ചു കമ്മറ്റി യോഗം എം.ഡി ഫ് ചെയര്‍മാന്‍ യുഎ നസീര്‍ ഉല്‍ഘാടനം ചെയ്തു. ചെയ്തു. രക്ഷാധികാരിമാരായ ഗുലാം ഹുസൈന്‍ കൊളക്കാടന്‍, സഹദ് പുറക്കാട്, ഹാരിസ് കോസ്‌മോസ്,
എംഡിഎഫ് ഭാരവാഹികളായ, അമ്മാര്‍ കിഴ് പറമ്പ് മുഹമ്മദ് അന്‍സാരി, , കബിര്‍സലാല അഡ്വ: സുജാത വര്‍മ്മ. അഷ്റഫ് കളത്തിങ്കല്‍പ്പാറ, ബാലന്‍ അമ്പാടി, പ്രത്യുരാജ് നാറാത്ത് പി.എ ആസാദ്, അഫ്‌സല്‍ ബാബു, കരിം വളാഞ്ചേരി, . മിനി എസ്സ് നായര്‍, ഫ്രാഫസര്‍ സൈദലവി, നിസ്താര്‍ ചെറുവണ്ണൂര്‍ ,, ഫസ് ല ബാനു പി.കെ, ഫ്രിഡാ പോള്‍ സജ്‌ന വേങ്ങേരി അബ്ബാസ് കളത്തില്‍, മുഹമ്മദ്.ഫാറുഖ് അഫ്‌സല്‍ ബാബു, ഷെബീര്‍ കോട്ടക്കല്‍, സലിം ചെറുവാടി വാസന്‍ നെടുങ്ങാടി ,മൊയ്തുപ്പ കോട്ടക്കല്‍, എ.പി മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. ജന:സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കു നി സ്വാഗതവും ട്രഷറര്‍ സന്തോഷ് കുറ്റിയാടി നന്ദിയും പറഞ്ഞു.