Friday, September 13, 2024

HomeLocal Newsനമുക്ക് സജിയെ കൈവിടാതിരിക്കാം

നമുക്ക് സജിയെ കൈവിടാതിരിക്കാം

spot_img
spot_img

മറ്റുള്ളവര്‍ക്ക് എന്താവശ്യം വന്നാലും സഹായത്തിന് ഓടിയെത്താറുള്ള കണ്ണൂര്‍ പുതിയ തെരുവിലെ
എന്‍ സജിത് ഇന്ന് സ്വന്തം ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കോവിഡ് 19 ബാധയെ തുടര്‍ന്നുള്ള ഗുരുതരമായ ശ്വാസകോശ അസുഖവുമായി മല്ലിട്ട് എറണാകുളത്തെ രാജഗിരി ആശുപത്രിയിലാണ് സജി. വളരെ ചിലവേറിയ എക്‌മോ ചികിത്സാ സംവിധാനത്തിലാണ് സജിയുടെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. കൊറോണ ശ്വാസകോശത്തില്‍ പിടി മുറുക്കിയപ്പോള്‍ ഏക വഴിയായ എക്‌മോ സംവിധാനം തിരഞ്ഞെടുക്കയല്ലാതെ കുടുംബാംഗങ്ങള്‍ക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.

ഇതിനകം 65 -70 ലക്ഷം രൂപയിലധികം ചെലവായി കഴിഞ്ഞു. സജിയുടെ സമ്പാദ്യവും ബന്ധുക്കളുടെയും ചങ്ങാതിമാരുടേയും സഹപ്രവര്‍ത്തകരുടേയും കരുതലുമാണ് ആശുപത്രി ചെലവുകളെ ഇതു വരെ മുന്നോട്ട് കൊണ്ടുപോയത്. ശ്വാസകോശം മാറ്റിവെയ്ക്കുന്നതടക്കമുള്ള മാര്‍ഗങ്ങളാണ് ഇനി സജിയുടെ
ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഭാരിച്ച ചിലവു വരുന്ന തുടര്‍ ചികില്‍സയ്ക്കു വഴി കാണാതെ പകച്ചു നില്‍ക്കുകയാണ് ഭാര്യയും വിദ്യാര്‍ത്ഥികളായ മകനും മകളുമടങ്ങുന്ന സജിയുടെ കുടുംബം. ഇനിയെന്ത് ചെയ്യണമെന്നറിയാതെ
മനസുരുകി കഴിയുകയാണ് ഇവര്‍. മറ്റൊരാള്‍ക്കായിരുന്നു ഈ അവസ്ഥയെങ്കില്‍ ഇടം വലം നോക്കാതെമുന്നിട്ടിറങ്ങാറുള്ള സജിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ നമുക്കൊരുമിച്ച് കൈ കോര്‍ക്കാം.

നമ്മളിലൊരാളായ സജിയെ നമുക്ക് കൈവിടാതിരിക്കാം..
Account details- Divya Sajith, A/c. No. 50100001088560
IFSC കോഡ്.HDFC0001512
Kaloor, Contact : – +91 99479 87312, Google Pay – +91 97450 45271

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി ഹൂസ്റ്റന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments