കട്ടപ്പന: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന കുന്തളംപാറ പരിക്കാനിവിള സുരേഷിന്‍റെ മകള്‍ ശാലു (14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കട്ടപ്പന മാര്‍ക്കറ്റിലെ വ്യാപാരിയായ സുരേഷിന് ഭക്ഷണവുമായി പോയ ഭാര്യ സിന്ധു മടങ്ങിവരുന്‌പോള്‍ വീടിന്‍റെ വാതില്‍ ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഏക മകള്‍ ശാലു തനിച്ചായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വിളിച്ചിട്ടു മറുപടി ഉണ്ടാകാതെവന്നതോടെ അയല്‍വാസികളെ കൂട്ടി വാതില്‍ ചവിട്ടിത്തുറന്നു അകത്തു കയറുകയായിരുന്നു.
വീടിന്‍റെ ഹാളിലെ ചൂരല്‍ തൊട്ടിലിന്‍റെ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടി. ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുളിയന്‍മല കാര്‍മല്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.
മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു.