Wednesday, October 4, 2023

HomeLocal Newsപൂവന്‍കോഴിയുടെ മരണാനന്തര ചടങ്ങുകളിൽ 500 പേരെ പങ്കെടുപ്പിച്ച്‌ കുടുംബം

പൂവന്‍കോഴിയുടെ മരണാനന്തര ചടങ്ങുകളിൽ 500 പേരെ പങ്കെടുപ്പിച്ച്‌ കുടുംബം

spot_img
spot_img

വീട്ടിലെ ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ ബലികൊടുത്ത (Rooster)പൂവന്‍കോഴിയുടെ വിയോഗം വലിയ ശൂന്യതയാണ് ഉത്തര്‍പ്രദേശിലെ ഫതന്‍പൂരിലെ ഒരു കുടുംബത്തിലുണ്ടാക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട കോഴിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് 500ലധികം പേരെ പങ്കെടുപ്പിച്ച്‌ വിപുലമായി കുടുംബം കര്‍മ്മങ്ങള്‍ നടത്തി.

പൂവന്‍ കോഴി മരിച്ചതിന് പിന്നാലെ പതിമൂന്നാം ദിവസമാണ് കുടുംബം പ്രത്യേക ചടങ്ങുകള്‍ നടത്തിയത്. പ്രത്യേക ചടങ്ങുകള്‍ക്കാണ് പ്രതാപ്ഗഡ് ജില്ലയിലെ ബഹ്ദൗള്‍കാല ഗ്രാമത്തിലെ കുടുംബം 500ലധികം പേരെ ക്ഷണിച്ചത്. വീട്ടുകാര്‍ കോഴിയ്ക്ക് ലാല്‍ജി എന്നാണ് പേരിട്ടിരുന്നത്. ഡോ സല്‍ക്‌റാം സരോജ് എന്നയാളാണ് കോഴിയുടെ ഉടമ.

മുറ്റത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയ സല്‍ക്‌റാം കാണുന്നത് വീട്ടിലേക്ക് അതിക്രമിച്ച്‌ കടന്ന നായയോട് മല്ലിടുന്ന ലാല്‍ജിയെയാണ്. വീട്ടിലെ ആട്ടിന്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച നായയെയാണ് കോഴി തുരത്താന്‍ ശ്രമിക്കുന്നതെന്ന് ഇദ്ദേഹത്തിന് മനസിലായി. സാരമായി മുറിവേറ്റ ലാല്‍ജി വളരെപ്പെട്ടെന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലാല്‍ജി തങ്ങളുടെ വീട്ടിലെ അംഗമായതിനാല്‍ തന്നെ അതിന്റെ ആത്മാവിനായി എല്ലാ ചടങ്ങുകളും നടത്തുമെന്ന് സല്‍ക്‌റാം അപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കോഴി നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്ന് തങ്ങള്‍ പതിയെ അതിജീവിച്ചുവരികയാണെന്നും സല്‍ക്‌റാം പറയുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments