Friday, May 24, 2024

HomeLocal Newsകരിപ്പൂര്‍ വിമാനാപകട വാര്‍ഷികം: മലബാര്‍ ഡവലപ്‌മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തുന്നു

കരിപ്പൂര്‍ വിമാനാപകട വാര്‍ഷികം: മലബാര്‍ ഡവലപ്‌മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തുന്നു

spot_img
spot_img

മൊയ്തീന്‍ പുത്തന്‍ചിറ

കരിപ്പൂര്‍ വിമാനപകടം നടന്ന് ഒരു വര്‍ഷം തികയുന്ന ഓഗസ്റ്റ് 7ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ എംഡിഎഫിന്റെ ആഭിമുഖ്യത്തില്‍ വിമാനാപകടത്തില്‍ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്ത സ്ഥലത്ത് ഓടിയെത്തിയ കോണ്ടോട്ടിലെ ലോകത്തിനു മുമ്പില്‍ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേരുന്നു. കോവിഡ് പ്രാട്ടോക്കാള്‍ കൃത്യമായി പാലിച്ചായിരിക്കും പരിപാടി.

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ.പിഎ മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി, ശശിതരുര്‍ എം പി എന്നിവര്‍ ഓണ്‍ലെനായി സംഗമത്തെ അഭിസംഭോധന ചെയ്യും.

എം.ഡി.എഫ് ചെയര്‍മാന്‍ യു എ നസീറിന്റെ അദ്ധ്യക്ഷതയില്‍ എംകെ രാഘവന്‍ എംപി സംഗമം ഉല്‍ഘാടനം ചെയ്യും. എളമരം കരിം എം.പി മുഖ്യ പ്രഭാഷണം നടത്തും. ടി വി ഇബ്രാഹിം എംല്‍എ അനുസ്മരണ പ്രഭാഷണവും നടത്തും.

കൊണ്ടോട്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് സുഹറാബി സി ടി, കൗണ്‍സിലര്‍മാരായ എഞ്ചിനിയര്‍ ബിച്ചു, സുഹൈര്‍ സി കെ, പി ഫിറോസ്, കെ.കെ ഷിദ്, ബബിത വി, സല്‍മാന്‍ കെ.പി, എംഡിഎഫ് പ്രസിണ്ടന്റ് എസ് എ അബൂബക്കര്‍, വൈസ് പ്രസിഡന്റ് അഡ്വ. സുജാത വര്‍മ്മ, രക്ഷാധികാരിമാരായ ഗുലാം ഹുസൈന്‍, സഹദ് പുറക്കാട്, കൊളക്കാടന്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. അബ്ദുള്‍ കലാം ആസാദ്, ട്രഷറര്‍ സന്തോഷ് വലിയപറമ്പത്ത്, ആക്ഷന്‍ ഫോറം കോഓര്‍ഡിനേറ്റര്‍ ഒ.കെ മന്‍സൂര്‍ ബേപ്പൂര്‍, ട്രഷറര്‍ എം.കെ താഹ താഹ, എം ഡി എഫ് ഉന്നതാധികാര സമിതി അംഗം സിന്ധു പുഴക്കല്‍, നാട്ടുകാരുടെ പ്രതിനിധികളായ ജുനൈദ് മുക്കോടന്‍, യാസിര്‍ ചെങ്ങോടന്‍, യാത്രക്കാരുടെ പ്രതിനിധികളായ ആഷിക്ക് എടപ്പാള്‍, മുഫീദ പേരാമ്പ്ര, മരിച്ചവരുടെ ബന്ധുവായ ഡോ. സജാദ് എന്നിവര്‍ സംസാരിക്കും.

ചടങ്ങില്‍ പ്രശസ്ത പ്രഭാഷകന്‍ പി.എം എ ഗഫൂര്‍ സാന്ത്വന പ്രഭാഷണം നടത്തും. തുടര്‍ന്ന് യാത്രക്കാരും മരിച്ചവരുടെ ആശ്രിതരും ‘അതിജീവനത്തിന്റെ ഒരു വര്‍ഷം’ അനുഭവങ്ങള്‍ പങ്ക് വെക്കും.

എം ഡി എഫ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ പി.കെ കബീര്‍ സലാല, പ്രത്യുരാജ് നാറാത്ത്, അഷറഫ് കളിത്തങ്കല്‍ പാറ, കരിം വളാഞ്ചേരി, മിനി എസ്സ് നായര്‍, എം.എ ഷഹനാസ്, ഫസ്‌ല ബാനു, മൊയ്തുപ്പ ഹാജി, നിസ്താര്‍ ചെറുവണ്ണൂര്‍, വാസന്‍ നെടുങ്ങാടി, ഫ്രിഡാ പോള്‍, അബ്ബാസ് കളത്തില്‍, സലിം പറമ്പില്‍, സജ്‌ന വേങ്ങേരി, അഫ്‌സല്‍ ബാബു, ഷെബിര്‍ കോട്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഒരു വര്‍ഷമായിട്ടും അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതും, എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ നിയോഗിച്ച വക്കീല്‍ യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിതരോടും പുലര്‍ത്തുന്ന മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായിരിക്കും ഈ സംഗമമെന്നും, നഷ്ടപരിഹാരം നല്‍കുന്നതില്‍ അമാന്തം കാണിച്ച് നീതി നിഷേധിച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം ജന. സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments