ലണ്ടന്‍ : യുകെയില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശി അനീഷ് ജോയിയെയാണ് യുകെയിലെ പ്രെസ്റ്റണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനീഷ് ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നാണ് സൂചന.
നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു പ്രസ്റ്റണില്‍ താമസിച്ചിരുന്നത്. ലങ്കന്‍ഷെയര്‍ ആന്‍ഡ് സൗത്ത് കംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു.
രണ്ടു ദിവസം മുമ്പ് കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് പൊലീസ് അനീഷിനെ അറസ്റ്റു ചെയ്തിരുന്നു. വീട്ടിലെത്തിയ അനീഷ് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. കുറിപ്പ് പൊലീസ് കണ്ടെടുക്കുകയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.