റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് നിര്യാതയായി. റിയാദിലെ മദീന മൗസലാത്ത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകള്‍ ഡെല്‍മ ദിലീപ് (26) ആണ് മരിച്ചത്.
ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. വൈകാതെ മരിച്ചു. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡെന്ന ആന്റണിയാണ് ഏക സഹോദരി.