Thursday, April 25, 2024

HomeLocal Newsഭാരതപ്പുഴ കണ്‍വന്‍ഷന്‍ ഒക്ടോ. 25 മുതല്‍

ഭാരതപ്പുഴ കണ്‍വന്‍ഷന്‍ ഒക്ടോ. 25 മുതല്‍

spot_img
spot_img

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കണ്‍വന്‍ഷന്‍ ഒക്ടോ.25 മുതല്‍ 27 വരെ വൈകിട്ട് 7 മുതല്‍ 8.30 വരെ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ നടക്കും.

പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, കെ.ജെ. മാത്യു, പ്രിന്‍സ് തോമസ് റാന്നി എന്നിവര്‍ പ്രസംഗിക്കും.
ഇവാ. ജെയിസണ്‍ കെ.ജോബിന്റെ നേതൃത്വത്തില്‍ ഭാരതപ്പുഴ കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും. പ്രസിദ്ധ ഗായകരായ സ്റ്റീഫന്‍ ദേവസി, സ്റ്റീവന്‍ സാമുവേല്‍ ദേവസി എന്നിവരും പങ്കെടുക്കും.

പാസ്റ്റര്‍മാരായ ഇ.പി.വര്‍ഗീസ് (പ്രസിഡന്റ്), കെ.കെ.വില്‍സണ്‍, വി.എം രാജു (വൈസ് പ്രസിഡന്റ്മാര്‍) സഹോദരന്മാരായ പി.കെ.ദേവസി (സെക്രട്ടറി), സജി മത്തായി കാതേട്ട് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ നേതൃത്വം നല്കും. ഗുഡ്‌ന്യൂസ് ലൈവിലൂടെ കണ്‍വന്‍ഷന്‍ വീക്ഷിക്കാം.

സാം കൊണ്ടാഴി (മീഡിയ കണ്‍വീനര്‍)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments