Sunday, February 16, 2025

HomeWorldEuropeമലയാളി യുവതിയെ സ്‌കോട്ലന്‍ഡില്‍ കാണാതായി

മലയാളി യുവതിയെ സ്‌കോട്ലന്‍ഡില്‍ കാണാതായി

spot_img
spot_img

ലണ്ടന്‍: സ്‌കോട്ലന്‍ഡില്‍ മലയാളി യുവതിയെ കാണാതായി. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ ഏരിയയില്‍ നിന്നാണ് 22 കാരിയായ സാന്ദ്ര സജുവിനെ കാണാതായത്. ഈ മാസം 6ന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ച് എഡിന്‍ബറോയിലെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.

സാന്ദ്ര ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശങ്കാകുലരാണെന്നും പൊലീസ് പറഞ്ഞു. 5 അടി 6 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ചെറിയ കറുത്ത മുടി തുടങ്ങിയ അടയാളങ്ങളുള്ള സാന്ദ്ര കാണാതാകുമ്പോള്‍ കറുത്ത ജാക്കറ്റാണ് ധരിച്ചിരുന്നത്.

സാന്ദ്രയെ കണ്ടെത്തിയെന്ന് സംശയിക്കുന്നവരോ, ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നവരോ കേസ് നമ്പര്‍ 3390 ഉദ്ധരിച്ച് 101 ല്‍ സ്‌കോട്ട്‌ലന്‍ഡ് പൊലീസുമായി ബന്ധപ്പെടണമെന്ന് കോര്‍‌സ്റ്റോര്‍ഫിന്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് നിസ്‌ബെറ്റ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments