Friday, April 19, 2024

HomeNewsIndiaചൈനീസ് പ്രകോപനം: അരുണാചല്‍ തങ്ങളുടേതെന്ന് എംപിമാര്‍ക്ക് ചൈനയുടെ കത്ത്

ചൈനീസ് പ്രകോപനം: അരുണാചല്‍ തങ്ങളുടേതെന്ന് എംപിമാര്‍ക്ക് ചൈനയുടെ കത്ത്

spot_img
spot_img

ബെയ്ജിങ്: അരുണാചലിലെ പ്രദേശങ്ങള്‍ക്ക് പേരിട്ട നടപടിക്ക് പിന്നാലെ ഇരട്ടപ്രകോപനവുമായി വീണ്ടും ചൈന. അരുണാചല്‍ പ്രദേശ് എന്നും രാജ്യത്തി!!െന്റ ഭാഗമായിരിക്കുമെന്ന ഇന്ത്യയുടെ പ്രതികരണത്തെ തള്ളിയ ചൈന അരുണാചല്‍ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് അവകാശപ്പെട്ടു.

ഇതിന് പിന്നാലെ, ധര്‍മശാല ആസ്ഥാനമായ തിബത്തന്‍ പ്രവാസ പാര്‍ലമെന്റി!!െന്റ പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ എം.പിമാര്‍ക്ക് ചൈനീസ് എംബസി കത്തയച്ച വിവരവും പുറത്തുവന്നു. പുതിയ സംഭവങ്ങളിലും ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും നയതന്ത്രബന്ധം വീണ്ടും വഷളാകുന്നതി!!െന്റ സൂചനകളാണ് വരുന്നത്.

കഴിഞ്ഞദിവസം അരുണാചലിലെ 15 പ്രദേശങ്ങള്‍ക്ക് ചൈന പേരിട്ടതിനെ കടുത്ത ഭാഷയില്‍ ഇന്ത്യ വിമര്‍ശിച്ചിരുന്നു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നും എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും പ്രഖ്യാപിച്ച വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി, ചൈനയുടെ പേരിടല്‍ കൊണ്ട് യഥാര്‍ഥ വസ്തുതകളില്‍ മാറ്റമൊന്നും വരാന്‍ പോകുന്നില്ലെന്നും വ്യക്തമാക്കി.

ഇതിനോടുള്ള പ്രതികരണമായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് സാവോ ലിജിയാന്‍, ‘തിബത്തി!!െന്റ തെക്കന്‍ മേഖല ചിന്‍ സ്വയംഭരണ പ്രദേശത്തി!!െന്റ ഭാഗമാണെന്നും ചൈനയുടെ സ്വാഭാവിക പ്രദേശമാണെ’ന്നും വിശദീകരിച്ചത്.

വിവിധ വംശീയ വിഭാഗങ്ങള്‍ കാലങ്ങളായി ഇവിടെ താമസിച്ചുവരുകയാണ്. അവിടത്തെ സ്ഥലങ്ങള്‍ക്ക് പല പേരുകളും അവര്‍ നല്‍കിയിട്ടുമുണ്ട്. അതൊക്കെ ഏകീകരിക്കുന്നതി!!െന്റ ഭാഗമായാണ് ബന്ധപ്പെട്ട അധികാരികള്‍ പേരുകള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്തി!!െന്റ പരമാധികാരത്തില്‍ ഉള്‍പ്പെട്ട കാര്യമാണിതെന്നും മന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു. അരുണാചലിനെ ‘തെക്കന്‍ തിബത്ത്’ എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്.

2017ല്‍ അരുണാചലിലെ ആറ് സ്ഥലങ്ങള്‍ക്ക് ഇതേ രീതിയില്‍ പേരുകള്‍ നല്‍കി ചൈന സംഘര്‍ഷത്തിന് വഴിമരുന്നിട്ടിരുന്നു. ചൈനീസ് അടയാളങ്ങള്‍, തിബത്ത്, റോമന്‍ ലിപികള്‍ എന്നിവ ഉപയോഗിച്ചാണ് ഇത്തവണ 15 സ്ഥലങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായ അടയാളങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ എട്ട് വാസസ്ഥലങ്ങള്‍, നാല് മലകള്‍, രണ്ട് നദികള്‍, ഒരു മലയോര പാത എന്നിവ ഉള്‍പ്പെടുന്നു.

ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലുള്ള തിബത്തന്‍ പ്രവാസ പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ എം.പിമാര്‍ പങ്കെടുത്തതാണ് ചൈനയെ പ്രകോപിപ്പിച്ചത്. വിവിധ പാര്‍ട്ടികളിലെ ആറു എം.പിമാരാണ് വിരുന്നില്‍ പങ്കെടുത്തത്. എം.പിമാരുടെ നടപടിയില്‍ ആശങ്ക അറിയിച്ചുകൊണ്ട് ഇവരില്‍ പലര്‍ക്കും ചൈനീസ് എംബസിയുടെ കത്ത് കഴിഞ്ഞദിവസം ലഭിച്ചു. എം.പിമാര്‍ക്ക് കത്തയച്ച ചൈനയുടെ നടപടി നയതന്ത്ര പ്രോട്ടോകോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു.

അങ്ങനെ കത്തയക്കാന്‍ ചൈനക്ക് അവകാശമില്ലെന്ന് തിബത്തന്‍ സര്‍വകക്ഷി പാര്‍ലമെന്ററി ഫോറം കണ്‍വീനറായ സുജീത് കുമാര്‍ അഭിപ്രായപ്പെട്ടു. തനിക്ക് ഇതുവരെ കത്ത് ലഭിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം മറ്റു പല എം.പിമാര്‍ക്കും ലഭിച്ചതായി സ്ഥിരീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments