Thursday, March 28, 2024

HomeMain Storyകോവിഡ് വ്യാപനം: ബംഗാളിലെ സ്‌കൂളുകള്‍ അടച്ചു, ഓഫീസുകള്‍ 50 ശതമാനം പേര്‍ മാത്രം

കോവിഡ് വ്യാപനം: ബംഗാളിലെ സ്‌കൂളുകള്‍ അടച്ചു, ഓഫീസുകള്‍ 50 ശതമാനം പേര്‍ മാത്രം

spot_img
spot_img

കൊല്‍ക്കത്ത: കോവിഡിന്റെ അതിവേഗ വ്യാപനത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യ, സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെ മാത്രം വെച്ച് പ്രവര്‍ത്തിക്കും. ഒമിക്രോണിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

നിലവില്‍ രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നീന്തല്‍ കുളങ്ങള്‍, ജിമ്മുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല. ശനിയാഴ്ച മാത്രം 4,512 പുതിയ കോവിഡ് കേസുകളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തിയറ്ററുകള്‍, ബാറുകള്‍, ഹോട്ടലുകള്‍ എന്നിവ 50 ശതമാനം ആളുകളെ വെച്ച് പ്രവര്‍ത്തിപ്പിക്കാം. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാളുകളും രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ നടത്താം. കല്ല്യാണങ്ങളിലും മറ്റ് സാമൂഹിക പരിപാടികളിലും 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.

ബംഗാളില്‍ ഇതുവരെ 20 ഒമിക്രോണ്‍ കേസുകളാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ആകെ കോവിഡ് കേസുകള്‍ 13,300 കടന്നു. കോവിഡ് വ്യാപന പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബംഗാള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയും കേരളയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments