Saturday, April 20, 2024

HomeMain Storyഖാസിം സുലൈമാനി വധം: അമേരിക്കയ്‌ക്കെതിരേ നടപടി വേണമെന്ന് ഇറാന്‍

ഖാസിം സുലൈമാനി വധം: അമേരിക്കയ്‌ക്കെതിരേ നടപടി വേണമെന്ന് ഇറാന്‍

spot_img
spot_img

ടെഹ്‌റാന്‍: മുതിര്‍ന്ന സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തില്‍ യു.എസിനെതിരെ യു.എന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇറാന്‍ രംഗത്ത്. 2020 ജനുവരി മൂന്നിന് ബഗ്ദാദില്‍ ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യു.എസിനെതിരെ ഉപരോധമുള്‍പ്പെടെയുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഇറാന്‍ നിയമവകുപ്പ് യു.എന്നിന് കത്തയച്ചത്. കത്ത് യു.എന്‍ പൊതുസഭ പ്രസിദ്ധപ്പെടുത്തി.

ലോകത്തെ മുന്‍നിര ഭീകരവാദി എന്നു മുദ്രകുത്തി അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപ് ആണ് സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments