Friday, March 29, 2024

HomeMain Storyഅതിര്‍ത്തി പ്രദേശത്ത് ചൈനീസ് അധിനിവേശം തുടരുന്നു, കൂടുതല്‍ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

അതിര്‍ത്തി പ്രദേശത്ത് ചൈനീസ് അധിനിവേശം തുടരുന്നു, കൂടുതല്‍ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സജീവമെന്ന് സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ജിയോ ഇന്റലിജന്‍സ് വിദഗ്ധന്‍ ഡാമിയന്‍ സൈമന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ പങ്കുവച്ചിട്ടുണ്ട്. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് കുറുകെ ചൈന പാലം നിര്‍മിക്കുന്നതായി ഡാമിയന്‍ പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

ചൈനയുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന തടാകത്തിന് കുറുകെ നിര്‍മ്മിക്കുന്ന പാലം, ഇരുകരകളെ ബന്ധിപ്പിക്കുന്നതാണ്. ഇതോടെ അവശ്യഘട്ടങ്ങളില്‍ സൈനികരെയും ആയുധങ്ങളെയും വേഗത്തില്‍ ഇപ്പുറത്ത് എത്തിക്കാനുള്ള ശേഷി ചൈനക്ക് നല്‍കും. തടാകത്തിന്റെ ഇടുങ്ങിയ ഭാഗത്ത് നിര്‍മിക്കുന്ന പാലം ഏതാണ്ട് പൂര്‍ത്തിയായതായി സൈമണ്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം, ഇന്ത്യന്‍ പട്ടാളം പാംഗോങ് തടാകത്തിന്റെ തെക്കേ കരയിലെ പ്രധാന ഭാഗമായ കൈലാഷ് പര്‍വതനിരയിലേക്ക് നീങ്ങിയിരുന്നു. ഇത് സൈന്യത്തിന് പ്രദേശത്തെ ചൈനീസ് സേനയ്ക്ക് മേല്‍ മുന്‍തൂക്കം നല്‍കിയിരുന്നു. പാലം വരുന്നതോടെ തര്‍ക്ക പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ എത്തിക്കാന്‍ ചൈനയ്ക്ക് ഒന്നിലധികം റൂട്ടുകള്‍ ലഭിക്കും.

2020 മുതല്‍ മേഖലയില്‍ വലിയതോതില്‍ ഇരുരാജ്യങ്ങളും സൈനിക വിന്യാസം നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള 50,000 സൈനികരെ കിഴക്കന്‍ ലഡാക്കില്‍ ദെപ്സാങ് സമതലങ്ങളില്‍ നിന്ന് വടക്കോട്ടും ഡെംചോക്ക് മേഖലയിലും വിന്യസിച്ചിട്ടുണ്ട്.

2020 ജൂണില്‍ ഗാല്‍വാന്‍ നദീതീരത്ത് നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈനയും പറയുന്നു. അതേസമയം ചൈനീസ് ഭാഗത്ത് 40ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments