Thursday, April 18, 2024

HomeNewsIndiaവിവാഹപ്രായം ഉയര്‍ത്തല്‍: സമിതിയില്‍ പുരുഷാധിപത്യമെന്ന് മഹാരാഷ്ട്ര എം.പി പരാതി നല്‍കി

വിവാഹപ്രായം ഉയര്‍ത്തല്‍: സമിതിയില്‍ പുരുഷാധിപത്യമെന്ന് മഹാരാഷ്ട്ര എം.പി പരാതി നല്‍കി

spot_img
spot_img

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്ന സമിതിയുടെ രൂപീകരണത്തില്‍ ആശങ്കയറിയിച്ച് മഹാരാഷ്ട്ര എം.പി പ്രിയങ്ക ചതുര്‍വേദി. സ്ത്രീകളെ സംബന്ധിക്കുന്ന ഏറ്റവും സുപ്രധാനമായ നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമിച്ച 31 അംഗ സമിതിയില്‍ ഒരു സ്ത്രീ മാത്രമാണുള്ളതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.

രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനയച്ച കത്തിലാണ് പ്രിയങ്ക ആശങ്ക അറിയിച്ചത്. പശ്ചിമ ബംഗാള്‍ എം.പി സുസ്മിത ദേവും സമാന വിഷയത്തില്‍ ആശങ്കയറിയിച്ചിരുന്നു. നിലവിലെ സമിതിയിലെ ഏക സ്ത്രീ സാന്നിധ്യമാണ് സുസ്മിത ദേവ്.

സ്ത്രീകള്‍ക്ക് ഏറെ പ്രസക്തമായ നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമിതിയില്‍ സ്ത്രീ പ്രാതിനിധ്യം കുറവാകുന്നത് നിരാശാജനകമാണെന്നും, രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കമ്മിറ്റിയില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പ്രിയങ്ക കത്തില്‍ പറഞ്ഞു. എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാനിക്കേണ്ടതുണ്ടെന്നും സ്ത്രീകളുടെ ശബ്ദം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്നും ശിവസേന നേതാവ് കൂടിയായ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയുടെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ശൈശവ വിവാഹനിരോധ (ഭേദഗതി) ബില്‍, പാര്‍ലമെന്റിന്റെ വിദ്യാഭ്യാസ, വനിത, ശിശു, യുവ, കായിക സ്ഥിരം സമിതിക്ക് വിട്ടിരുന്നു. വനിത-ശിശു വികസന മന്ത്രാലയമാണ് ബില്‍ അവതരിപ്പിച്ചത്.

സ്ത്രീകളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയം പരിശോധിക്കുന്ന സമിതിയില്‍ സ്ത്രീകള്‍ ഇനിയും വേണ്ടതായിരുന്നുവെന്ന് സുപ്രിയ സുലെ എം.പി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. കൂടുതല്‍ പേരെ ക്ഷണിച്ച് അഭിപ്രായം കേള്‍ക്കാന്‍ സമിതി അധ്യക്ഷന് അധികാരമുള്ളതിനാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാടുകള്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

വിവാഹപ്രായം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ ചെയ്ത സമിതിയുടെ അധ്യക്ഷ ജയ ജെയ്റ്റിലിയും ഇക്കാര്യം എടുത്തുപറഞ്ഞു. 50 ശതമാനം അംഗങ്ങളെങ്കിലും വനിതകളായിരുന്നു വേണ്ടിയിരുന്നതെന്നായിരുന്നു അവരുടെ പ്രതികരണം. സാധ്യമെങ്കില്‍ സമിതിയിലെ തങ്ങളുടെ പുരുഷ അംഗങ്ങളെ പിന്‍വലിച്ച് വനിതകളെ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടികള്‍ ശ്രമിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments