Friday, March 29, 2024

HomeMain Storyകൗതുകമായി യുവതിയുടെ ഇരട്ട പ്രസവം; ഒരാള്‍ 2021ലും മറ്റൊരാള്‍ 2022ലും!

കൗതുകമായി യുവതിയുടെ ഇരട്ട പ്രസവം; ഒരാള്‍ 2021ലും മറ്റൊരാള്‍ 2022ലും!

spot_img
spot_img

കാലിഫോര്‍ണിയ: കൗതുകമായി യുവതിയുടെ ഇരട്ട പ്രസവം. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഫാത്തിമ മാഡ്രിഗല്‍ ആണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 15 മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഇരട്ടകളുടെ ജനനമെങ്കിലും ഒരാള്‍ 2021ലും മറ്റൊരാള്‍ 2022ലുമാണ് പിറന്നുവീണത്. ഇത്തരത്തില്‍ ഇരട്ടകള്‍ക്ക് വ്യത്യസ്ത ദിവസത്തിലും മാസത്തിലും വര്‍ഷത്തിലും ജന്മദിനം സംഭവിക്കുന്നത് ’20 ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം’ സംഭവിക്കുന്ന പ്രത്യേകതയാണെന്നാണ് ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നത്.

ഒരു പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കുമാണ് ഫാത്തിമ ജന്മം നല്‍കിയത്. ആല്‍ഫ്രെഡോ പുതുവര്‍ഷ രാവില്‍ 11:45 ന് ജനിച്ചു. സഹോദരി അയ്‌ലിന്‍ 15 മിനിട്ടുകള്‍ക്കുശേഷം 12 മണിക്കാണ് പിറന്നുവീണത്. ‘അവര്‍ ഇരട്ടകളാണെന്നതും വ്യത്യസ്തമായ ജന്മദിനങ്ങള്‍ ഉള്ളവരാണെന്നതും ഏറെ സന്തോഷം നല്‍കുന്നതാണ്. ഇങ്ങിനെ സംഭവിക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല’-ഫാത്തിമ പറഞ്ഞു.

സഹോദരങ്ങള്‍ ജനിച്ച ആശുപത്രിയായ നാറ്റിവിഡാഡ് മെഡിക്കല്‍ സെന്റര്‍ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘2022 ലെ പുതുവര്‍ഷത്തില്‍ പ്രദേശത്തെ ആദ്യത്തെ കുഞ്ഞായി അയ്‌ലിന്‍ ജനിച്ചു. അവളുടെ സഹോദരനായ ആല്‍ഫ്രെഡോ 15 മിനിറ്റ് മുമ്പ് ഡിസംബര്‍ 31 വെള്ളിയാഴ്ച രാത്രി 11:45നും ജനിച്ചു. അതായത് അവരുടെ ജന്മദിനം വ്യത്യസ്ത ദിവസങ്ങളിലാണ്. ‘രണ്ട് ദശലക്ഷത്തില്‍ ഒരു സാധ്യത’യാണ് ഇതിനുണ്ടായിരുന്നത് -നാറ്റിവിഡാഡ് മെഡിക്കല്‍ സെന്റര്‍ ട്വീറ്റ് ചെയ്തു.

തന്റെ കരിയറിലെ ആദ്യ സംഭവമവണിതെന്ന് പ്രസവ ശുശ്രൂഷക്ക് നേതൃത്വം നല്‍കിയ ഫാമിലി ഡോക്ടര്‍ അന അബ്രില്‍ ഏരിയാസ് പറഞ്ഞു. 2021ലും 2022ലുമായി ഈ കുരുന്നുകളെ സുരക്ഷിതമായി ഇവിടെയെത്താന്‍ സഹായിച്ചതില്‍ തികഞ്ഞ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇരട്ടകളുടെ മാതാപിതാക്കളായ ഫാത്തിമ മാഡ്രിഗലിനും റോബര്‍ട്ട് ട്രൂജെല്ലോക്കും രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടക്കം മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. അമേരിക്കയില്‍ പ്രതിവര്‍ഷം 1,20,000 ഇരട്ട പ്രസവങ്ങള്‍ നടക്കുന്നതായാണ് കണക്ക്. എന്നാല്‍, വ്യത്യസ്ത ജന്മദിനങ്ങളിലുള്ള ഇരട്ട ജനനങ്ങള്‍ വിരളമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments