Thursday, April 25, 2024

HomeMain Storyകര്‍ണാടകയില്‍ കോവിഡ് മൂന്നാം തരംഗം: വെള്ളിയാഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ

കര്‍ണാടകയില്‍ കോവിഡ് മൂന്നാം തരംഗം: വെള്ളിയാഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ

spot_img
spot_img

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് മൂന്നാം തരംഗം റിപ്പോര്‍ട്ട് ചെയ്തതോടെ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പ്രതിദിന കോവിഡ് കേസ് 2000 കടന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ രാത്രി രണ്ടര മണിക്കൂറോളം അടിയന്തരയോഗത്തില്‍ ആരോഗ്യമന്ത്രി കെ. സുധാകര്‍, റവന്യൂ മന്ത്രി ആര്‍. അശോക തുടങ്ങിയവര്‍ പങ്കെടുത്തു.

വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുവരെയാണ് വാരാന്ത്യ കര്‍ഫ്യൂ. ജനുവരി ആറു മുതല്‍ രണ്ടാഴ്ചത്തേക്ക് ആദ്യഘട്ടത്തില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

നിലവില്‍ ജനുവരി ഏഴു വരെ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം കേസുകളും ബംഗളൂരു നഗരത്തിലായതിനാല്‍ ബംഗളൂരുവില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തും.

ചൊവ്വാഴ്ച 142 ഒമിക്രോണ്‍ കേസുകള്‍ കര്‍ണാടകയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോവിഡ് പൊസിറ്റിവ് കേസുകള്‍ ഇരട്ടിയായിരുന്നു. തിങ്കളാഴ്ച 1290 പേര്‍ക്കും ചൊവ്വാഴ്ച 2053 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ ഉത്തരവ് പ്രകാരം, ബംഗളൂരു നഗരത്തില്‍ 10,11,12 ക്ലാസുകള്‍ ഒഴികെ എല്ലാ സ്‌കൂളുകളും മെഡിക്കല്‍, പാരാ മെഡിക്കല്‍ കോളജുകള്‍ ഒഴികെ എല്ലാ കോളജുകളും വ്യാഴാഴ്ച മുതല്‍ അടച്ചിടും.

പബ്ബുകള്‍, ക്ലബ്ബുകള്‍, റസ്റ്റാറന്റുകള്‍, ബാറുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments