Friday, January 21, 2022
spot_img
HomeMain Storyകാമുകനുമായി പരിചയപ്പെട്ടത് ടിക്ക് ടോക്കിലൂടെ, തട്ടിക്കൊണ്ടുപോകല്‍ പ്രണയം നിലനിര്‍ത്താന്‍

കാമുകനുമായി പരിചയപ്പെട്ടത് ടിക്ക് ടോക്കിലൂടെ, തട്ടിക്കൊണ്ടുപോകല്‍ പ്രണയം നിലനിര്‍ത്താന്‍

കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവല്ല സ്വദേശിനി നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനുമായുള്ള ബന്ധം നിലനിര്‍ത്താനെന്ന് എസ്.പി ഡി. ശില്‍പ. കളമശേരിയില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തിയിരുന്ന നീതു ഇബ്രാഹിം ബാദുഷ എന്നയാളുമായി ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി. ഇയാളില്‍ നിന്നുള്ള ഗര്‍ഭം രണ്ടു മാസത്തിനു ശേഷം അലസിയിരുന്നു. ഇക്കാര്യം കാമുകനെ അറിയിച്ചിരുന്നില്ല.

ഇതിനിടെ കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ കുട്ടിയെ കാണിച്ച് ബന്ധം നിലനിര്‍ത്താനായിരുന്നു നീതുവിന്റെ ശ്രമം. ആശുപത്രിയില്‍ പരിശോധനക്കായി പോവുകയാണെന്ന് പറഞ്ഞ് ജനുവരി നാലിന് കോട്ടയത്തെത്തി. മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടലില്‍ മുറിയെടുത്തു. പരിസരത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് നഴ്‌സിന്റെ കോട്ട് വാങ്ങി ഗൈനക്കോളജി വാര്‍ഡിലെത്തി.

ശ്രീജിത്-അശ്വതി ദമ്പതികളുടെ കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിലേക്ക് എന്നു പറഞ്ഞ് എടുത്ത് ഹോട്ടലിലേക്ക് പോയി. മുറിയിലെത്തി വീഡിയോ കോളില്‍ കുഞ്ഞിനെ ബാദുഷയെ കാണിച്ചു ബോധ്യപ്പെടുത്തി. എറണാകുളത്തേക്ക് മടങ്ങാനൊരുങ്ങുമ്പോഴണ് പൊലീസ് പിടിയിലായത്. തട്ടിയെടുത്ത കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്താനായിരുന്നു നീതുവിന്റെ ഉദ്ദേശം. കുഞ്ഞുണ്ടെങ്കില്‍ കാമുകന്‍ തന്നെ വിട്ടു പോവില്ലെന്നു കരുതി.

ബാദുഷ പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലും തട്ടിക്കൊണ്ടുപോകല്‍ കേസുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും എസ്.പി. വ്യക്തമാക്കി. ഇയാള്‍ക്കെതിരെ വേറെ കേസെടുക്കും. നീതുവിന്റെ കൈയ്യില്‍ നിന്ന് ബാദുഷ പണം വാങ്ങിയിരുന്നതായി പരാതിയുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

നീതുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നീതുവിന്റെ ഭര്‍ത്താവ് നിലവില്‍ വിദേശ രാജ്യത്താണ്. ഈ ബന്ധത്തില്‍ ആറു വയസുള്ള ഒരു മകനുണ്ട്. മകനെ നീതുവിന്റെ മാതാപിതാക്കളെത്തി കൊണ്ടുപോയി.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനകോളജി വാര്‍ഡില്‍ നിന്ന് കുമളി വണ്ടിപ്പെരിയാര്‍ വലിയതറയില്‍ ശ്രീജിത്-അശ്വതി ദമ്പതികളുടെ രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിയെടുത്തത്. ഒരുമണിക്കൂറിനകം കുഞ്ഞിനെയും ഇവരെയും ആശുപത്രിക്ക് സമീപത്തെ ബാര്‍ ഹോട്ടലില്‍ നിന്ന് പൊലീസ് കണ്ടെത്തി.

കളമശ്ശേരിയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശിനി നീതുവാണ് (30) കുഞ്ഞിനെ കടത്താന്‍ ശ്രമിച്ചത്. പൊലീസ് കസ്റ്റഡിയിലായ നീതുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments