Thursday, March 28, 2024

HomeMain Storyപാലം നിര്‍മാണം ചൈന അനധികൃതമായി കൈവശംവെച്ച സ്ഥലത്ത്

പാലം നിര്‍മാണം ചൈന അനധികൃതമായി കൈവശംവെച്ച സ്ഥലത്ത്

spot_img
spot_img

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പങോങ് തടാകത്തിന് കുറുകെ നിര്‍മിക്കുന്ന പാലം 60 വര്‍ഷത്തോളമായി ചൈന അനധികൃതമായി കൈവശംവെച്ച പ്രദേശത്താണെന്നും ഇത്തരം നടപടി ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഇന്ത്യ.

അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയതിന് ചൈനയെ വിമര്‍ശിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇത്തരം നിസ്സാര കാര്യങ്ങള്‍ക്കു പകരം കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം പരിഹരിക്കുന്നതില്‍ ബെയ്ജിങ് ഇന്ത്യയുമൊത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു.

അനുവദനീയമല്ലാത്ത പ്രാദേശിക അവകാശവാദങ്ങളെ പിന്തുണക്കുന്നതിനുള്ള വിഡ്ഢിത്തമായാണ് ചൈനാ നടപടിയെ അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്ന് ബാഗ്ചി പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഏഴു വര്‍ഷത്തിനിടെ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസന ബജറ്റ് സര്‍ക്കാര്‍ ഗണ്യമായി വര്‍ധിപ്പിക്കുകയും കൂടുതല്‍ റോഡുകളും പാലങ്ങളും പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments