Friday, March 29, 2024

HomeMain Storyഅഞ്ച് സംസ്ഥാനങ്ങളില്‍ ഏ​ഴു ഘ​ട്ട​മാ​യി വോട്ടെടുപ്പ്; ആദ്യം യുപിയില്‍, മാര്‍ച്ച്‌ 10ന് വോട്ടെണ്ണല്‍

അഞ്ച് സംസ്ഥാനങ്ങളില്‍ ഏ​ഴു ഘ​ട്ട​മാ​യി വോട്ടെടുപ്പ്; ആദ്യം യുപിയില്‍, മാര്‍ച്ച്‌ 10ന് വോട്ടെണ്ണല്‍

spot_img
spot_img

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ര്‍, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു.ഏ​ഴു ഘ​ട്ട​മാ​യാ​ണ് ഉത്തര്‍പ്രദേശില്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

ഫെബ്രുവരി 10നാണ് ആദ്യ തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20നും നാലാംഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാര്‍ച്ച്‌ മൂന്നിനും ഏഴാംഘട്ടം മാര്‍ച്ച്‌ ഏഴിനും നടക്കും

പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ സം​സ്ഥാ​ന​ങ്ങ​ളി​ലും ഫെ​ബ്രു​വ​രി 14നാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ണി​പ്പൂ​രി​ല്‍ ഫെ​ബ്രു​വ​രി 27നും മാര്‍ച്ച്‌ മൂന്നിനുമാണ് തെ​ര​ഞ്ഞെ​ടു​പ്പ്. മാ​ര്‍​ച്ച്‌ പ​ത്തി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ക. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​ശി​ല്‍ ച​ന്ദ്ര​യാ​ണ് തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​പു​ല​മാ​യ കോ​വി​ഡ് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് സു​പ്ര​ധാ​ന​മാ​ണ്. ഇ​തി​നാ​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ക​ര്‍​ശ​ന കോ​വി​ഡ് മു​ന്‍​ക​രു​ത​ല്‍ ന​ട​പ്പാ​ക്കും.

പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കും. തെ​ര. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ നി​ര്‍​ബ​ന്ധം. ഡ്യൂ​ട്ടി​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് ക​രു​ത​ല്‍ ഡോ​സ് ഉ​റ​പ്പാ​ക്കും. വോ​ട്ടെ​ടു​പ്പ് സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ നീ​ട്ടു​ക​യും ചെ​യ്തു.

റാ​ലി​ക​ള്‍​ക്കും റോ​ഡ് ഷോ​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ഈ ​മാ​സം 15 വ​രെ റാ​ലി​ക​ളും പ​ദ​യാ​ത്ര​ക​ളും നി​രോ​ധി​ച്ചു. ഇതിനുശേഷം കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല.

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. 18.34 കോ​ടി വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 24.9 ല​ക്ഷം ക​ന്നി വോ​ട്ട​ര്‍​മാ​രാ​ണ്. ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ പ​ര​മാ​വ​ധി 1250 വോ​ട്ട​ര്‍​മാ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ക. ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​രു ബൂ​ത്തെ​ങ്കി​ലും വ​നി​ത​ക​ള്‍ നി​യ​ന്ത്രി​ക്കും.

ഓ​ണ്‍​ലൈ​ന്‍ പ​ത്രി​കാ സ​മ​ര്‍​പ്പ​ണം ക​മ്മീ​ഷ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കും. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കാം. കോ​വി​ഡ് ബാ​ധി​ത​ര്‍​ക്ക് ത​പാ​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും 80 വ​യ​സു ക​ഴി​ഞ്ഞ​വ​ര്‍​ക്കും ത​പാ​ല്‍ വോ​ട്ട് ചെ​യ്യാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments