Thursday, March 28, 2024

HomeMain Storyനിമിഷപ്രിയ കേസ്: വാദം പൂര്‍ത്തിയായി; ഫെബ്രുവരി 21ന് വിധി പറയും

നിമിഷപ്രിയ കേസ്: വാദം പൂര്‍ത്തിയായി; ഫെബ്രുവരി 21ന് വിധി പറയും

spot_img
spot_img

കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടു യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കേസില്‍ വാദം പൂര്‍ത്തിയായി.

കേസ് വിധി പറയുന്നതിന് ഫെബ്രുവരി 21ലേയ്ക്കു മാറ്റിവച്ചു. നിമിഷ വിവാഹിതയായിരുന്നു എന്നു കാണിക്കുന്ന രേഖകള്‍ ഉള്‍പ്പടെ കോടതിയില്‍ സമര്‍പ്പിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ. യെമനില്‍ നഴ്സായി ജോലി ചെയ്തിരുന്നു.

സ്ത്രീയെന്ന പരിഗണനയ്ക്കു പുറമെ, 6 വയസ്സുള്ള മകനും വൃദ്ധയായ മാതാവും ഉണ്ടെന്നതുകൂടി പരിഗണിക്കണമെന്നു നിമിഷയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. അവസാനമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ബോധിപ്പിക്കണമെന്നു അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു.

വധശിക്ഷ ശരിവച്ചാല്‍ യെമന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്കു കേസ് സമര്‍പ്പിക്കാം. എന്നാല്‍, അപ്പീല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു കൗണ്‍സില്‍ ചെയ്യുക. കോടതിയുടെ തീര്‍പ്പ് റദ്ദാക്കുന്ന നടപടി അപൂര്‍വമായി മാത്രമാണു സംഭവിക്കാറുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments