Monday, January 24, 2022
spot_img
HomeMain Storyദി​ലീ​പി​നെ വെ​ള്ളി​യാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഗൂഢാലോചന കേസിന് പിന്നില്‍ വിചാരണ നീട്ടാനുള്ള...

ദി​ലീ​പി​നെ വെ​ള്ളി​യാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഗൂഢാലോചന കേസിന് പിന്നില്‍ വിചാരണ നീട്ടാനുള്ള നീക്കമെന്ന് ദിലീപ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ വെ​ള്ളി​യാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്ബോ​ഴാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​സി​ല്‍ ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന ത​ന്‍റെ അ​ഭി​ഭാ​ഷ​ക​ന് കോ​വി​ഡ് പി​ടി​പെ​ട്ടു​വെ​ന്നും അ​തി​നാ​ല്‍ ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നും ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഹ​ര്‍​ജി വീ​ണ്ടും വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ന്‍ കോ​ട​തി മാ​റ്റു​ക​യാ​യി​രു​ന്നു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ട്ടാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് പു​തി​യ കേ​സെ​ന്നും പോ​ലീ​സ് ന​ട​പ​ടി​ക്ക് പി​ന്നി​ല്‍ ദു​രു​ദേ​ശ്യ​മു​ണ്ടെ​ന്നു​മാ​ണ് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്. ദി​ലീ​പി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദി​ലീ​പി​നെ​തി​രേ പോ​ലീ​സ് പു​തി​യ എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പ് വീ​ട്ടി​ലി​രു​ന്ന് ക​ണ്ടു​വെ​ന്നും കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ള്‍​സ​ര്‍ സു​നി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ​യും സാ​ക്ഷി​ക​ളെ​യും വ​ധി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ന്നു​മു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കേ​സ്. പി​ന്നാ​ലെ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയ്ക്ക് കോവിഡ് ആയതിനാല്‍ കോടതിയില്‍ ഹാജരാകാനായില്ല. ഇതേതുടര്‍ന്ന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന് തന്നോടുള്ള വിരോധം മാത്രമാണ് കേസിനാസ്പദം എന്നാണ് ദിലീപിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ സാക്ഷിവിസ്താരം നടക്കാനിരിക്കെ നാലു വര്‍ഷത്തിന് ശേഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ ദുരൂഹതയുണ്ടെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

സംവിധായകന്‍ ബാലചന്ദ്ര കുമാറാണ് ഇത്തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments