Wednesday, January 19, 2022
spot_img
HomeMain Storyജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല കെ റെയില്‍ പദ്ധതി നടത്തേണ്ടത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല കെ റെയില്‍ പദ്ധതി നടത്തേണ്ടത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കെ റെയില്‍ പദ്ധതിക്ക് അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്രയും വലിയ പദ്ധതി ജനങ്ങളെ പോര്‍വിളിച്ച്  നടത്താനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇതിനോടകം തന്നെ രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന തൂണുകള്‍ നിയമ വിരുദ്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടത്.

ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പിലാക്കേണ്ടതെന്നും വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് അതിരടയാളക്ക ല്ലു കള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.

പദ്ധതിക്കായി സര്‍വേ നടത്തുന്നതിന് കോടതി എതിരല്ലെന്നും എന്നാല്‍ അടയാളം രേഖപ്പെടുത്താന്‍ വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

നിയമപ്രകാരം മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ. നിയമ ലംഘനം ഉണ്ടാകാന്‍ പാടില്ല. വിശദമായ വാദത്തിനായി ഹര്‍ജി ഈ മാസം 21ലേക്ക് മാറ്റി.

പദ്ധതിയില്‍ കേന്ദ്രത്തിന്റെ നിലപാടിന് കൂടുതല്‍ വ്യക്തത വേണമെന്നും കോടതി ആവശ്യപ്പെട്ടു. പദ്ധതിക്കു കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നു കെ റെയിലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറയുന്നുണ്ടെങ്കിലും വ്യക്തത ഇല്ല.

കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാകുന്നതിലും കോടതി അതൃപ്തി അറിയിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments