Monday, January 24, 2022
spot_img
HomeMain Storyപങ്കാളി കൈമാറ്റം: നിരവധി യുവതികള്‍ ഇരകള്‍, ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍

പങ്കാളി കൈമാറ്റം: നിരവധി യുവതികള്‍ ഇരകള്‍, ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍

കറുകച്ചാല്‍: പങ്കാളിയെ ലൈംഗിക ബന്ധത്തിനു കൈമാറുന്ന സംഘം നിരവധി യുവതികള്‍ ഇരയായിട്ടുള്ളതായി പോലീസ് കരുതുന്നു. ഒരു പ്രാവശ്യം കുടുങ്ങുന്നവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ചൂഷണം നടത്തിയിരുന്നത്. പലരും ഇത്തരത്തില്‍ ഇവരുടെ ഭീഷണിക്കു മുന്നില്‍ കുടുങ്ങി രക്ഷപ്പെടാനാവാത്ത വിധം അകപ്പെട്ടു പോയിരിക്കുകയാണ്.

സംഭവത്തില്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചു പങ്കാളികളെ കൈമാറുന്ന 14 സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. കറുകച്ചാലില്‍ പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയാണ് ഭര്‍ത്താവ് പീഡനത്തിനിരയാക്കിയതെന്നും കുടുംബത്തെ ഓര്‍ത്ത് സഹിക്കുകയായിരുന്നുവെന്നും ഇരയായ യുവതിയുടെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കുശേഷം തന്നെ ഭര്‍ത്താവ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. മറ്റുള്ള പുരുഷന്മാരുമായി കിടപ്പറ പങ്കിടണമെന്ന് നിര്‍ബന്ധിച്ചതോടെ സഹോദരി വീട്ടില്‍ വന്നുനിന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തമാശക്കായി പറഞ്ഞതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ് വീട്ടിലെത്തി മാപ്പുപറഞ്ഞശേഷം ഇയാള്‍ യുവതിയുമായി വീട്ടിലേക്ക് പോയി. പിന്നീടും ഇതേ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

നിര്‍ബന്ധപൂര്‍വം യുവതിയെ മറ്റുള്ളവര്‍ക്ക് കൈമാറി. ഇവ ഫോണിലും കാമറയിലും പകര്‍ത്തി. ഇക്കാര്യം മറ്റാരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നും മക്കളെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. സഹോദരങ്ങളോടും വീട്ടുകാരോടും പലപ്പോഴും യുവതി കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയെങ്കിലും തൂങ്ങിമരിക്കുമെന്ന് ഇയാള്‍ ഭിഷണിപ്പെടുത്തി. കൂടാതെ തന്റെ കൈവശമുള്ള ലൈംഗിക ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

നിരവധി സ്ത്രീകള്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടാകാമെന്നാണു കരുതുന്നുണ്ടെങ്കിലും കൂടുതല്‍ പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പിടിയിലായ പ്രതികളുടെ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള ആറു പ്രതികളാണ് അറസ്റ്റിലായത്. മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഇതിലൊരാള്‍ കഴിഞ്ഞ ദിവസം സൗദിയിലേക്ക് കടന്നിരുന്നു. മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments