Saturday, April 20, 2024

HomeMain Storyകോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തിരുവാതിരകളി; 550 പേര്‍ക്കെതിരെ കേസ്

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തിരുവാതിരകളി; 550 പേര്‍ക്കെതിരെ കേസ്

spot_img
spot_img

തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് 502 പേരടങ്ങുന്ന മെഗാ തിരുവാതിര അരങ്ങേറിയത്.

പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിരക്കളി. ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണു കേസ്.

പൊതുപരിപാടിയില്‍ 150 പേരെ പങ്കെടുക്കാവു എന്ന നിയന്ത്രണം നിലനില്‍ക്കെയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത തിരുവാതിര കളി അരങ്ങേറിയത്. ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നതു കണക്കിലെടുത്തു സംസ്ഥാനത്തു കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം, പൊതുയോഗങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments