Friday, March 29, 2024

HomeMain Storyപിണറായി വിജയന്‍ ശനിയാഴ്ച അമേരിക്കയിലേക്ക്, ചുമതല കൈമാറില്ല

പിണറായി വിജയന്‍ ശനിയാഴ്ച അമേരിക്കയിലേക്ക്, ചുമതല കൈമാറില്ല

spot_img
spot_img

തിരുവനന്തപുരം: തുടര്‍ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച അമേരിക്കയിലേക്ക് യാത്രയാകും. അമേരിക്കയിലെ മയോ ക്ലിനിക്കിക്ക് തുടര്‍ ചികിത്സയ്ക്കാണ് അദ്ദേഹം പോകുന്നത്. ഈമാസം 29നു മടങ്ങിയെത്തുമെന്നാണ് അറിയിപ്പ്.

അമേരിക്കയില്‍ ചികിത്സയ്ക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതല മറ്റാര്‍ക്കും കൈമാറില്ല. ഓണ്‍ലൈനായി ബുധനാഴ്ചകളിലെ പതിവു മന്ത്രിസഭാ യോഗം ചേരുമെന്നും ഇ-ഫയലിംഗ് വഴി അത്യാവശ്യ ഫയലുകളില്‍ തീരുമാനമെടുക്കുമെന്നുമാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ സൂചന.

അടുത്ത മന്ത്രിസഭായോഗം 19ന് ഓണ്‍ലൈനായി ചേരും. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് അവിടെനിന്നാണു മുഖ്യമന്ത്രി ഓണ്‍ലൈന്‍ മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ചത്.

മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നതിനു മുന്നോടിയായി ചേര്‍ന്ന ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ 38 വിഷയങ്ങളാണു പരിഗണിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments