Thursday, March 28, 2024

HomeNewsIndiaബി.ജെ.പിയ്ക്ക് അടിതെറ്റുന്നു, യുപിയില്‍ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു

ബി.ജെ.പിയ്ക്ക് അടിതെറ്റുന്നു, യുപിയില്‍ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു

spot_img
spot_img

ലക്‌നൗ: ബി.ജെ.പിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഞെട്ടിച്ചുകൊണ്ട് മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു. മന്ത്രി ധരം സിംഗ് സെയ്നിയാണ് രാജിവെച്ചത്. അദ്ദേഹത്തിന് ഹൃദ്യമായ സ്വാഗതമോതി അഖിലേഷ് യാദവും രംഗത്തെത്തി.

ധരം സിംഗ് സൈനി സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. ഈ ആഴ്ച ആദ്യം ബി.ജെ.പിയില്‍ നിന്ന് രാജിവച്ച സ്വാമി പ്രസാദ് മൗര്യയുടെ അടുത്ത സഹായിയായിരുന്നു അദ്ദേഹം. ഇതോടെ മൂന്നു ദിവസത്തിനകം മൂന്ന് മന്ത്രിമാര്‍ അടക്കം ഒമ്പത് എം.എല്‍.എമാരാണ് ബി.ജെ.പി വിട്ടത്.

യോഗിയുടെ മന്ത്രിസഭയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്ക് ശേഷം ധരം സിംഗ് സൈനിയുമായി ഫോട്ടോ പങ്കിട്ടുകൊണ്ട് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ‘എസ്.പിയിലേക്ക് അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ സ്വാഗതവും ആശംസകളും’. അഖിലേഷ് ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബി.ജെ.പിയില്‍ നിന്നുള്ള മൂന്നാമത്തെ മന്ത്രിതല രാജിയാണിത്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇതുവരെ യു.പിയിലെ ഒമ്പത് ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്.

ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഉത്തര്‍പ്രദേശിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക അന്തിമമാക്കുന്ന ഘട്ടത്തിലാണ് ധരം സിംഗ് സൈനിയുടെ രാജി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ വര്‍ധിപ്പിച്ച്, എം.എല്‍.എ മുകേഷ് വര്‍മയും ഇന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജിവെക്കുന്ന ഏഴാമത്തെ എംഎല്‍എയായിരുന്നു അദ്ദേഹം. ഫിറോസാബാദിലെ ഷിക്കോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം.

രാജിവച്ച മറ്റ് എം.എല്‍.എമാര്‍: പ്രമുഖ പിന്നാക്ക വിഭാഗ നേതാവ് കൂടിയായ സ്വാമി പ്രസാദ് മൗര്യ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. മറ്റൊരു ബി.ജെ.പി എം.എല്‍.എയായ അവതാര്‍ സിംഗ് ഭദാന ബുധനാഴ്ച പാര്‍ട്ടി വിട്ട് എസ്.പി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളില്‍ ചേരുന്നു.

മറ്റ് മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. അവര്‍ മൗര്യയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് രാജിവെച്ചത്. ചൊവ്വാഴ്ച ബി.ജെ.പി എം.എല്‍.എമാരായ തിന്‍ഡ്വാരിയുടെ ബ്രജേഷ് പ്രജാപതി, റോഷന്‍ ലാല്‍ വര്‍മ്മ, ഭഗവതി സാഗര്‍ എന്നിവര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments