Thursday, March 28, 2024

HomeMain Storyപ്രതിഷേധം കടുക്കുന്നതിനിടയില്‍ കെ റെയില്‍ ഡി.പി.ആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

പ്രതിഷേധം കടുക്കുന്നതിനിടയില്‍ കെ റെയില്‍ ഡി.പി.ആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

spot_img
spot_img

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ (ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) സര്‍ക്കാര്‍ പുറത്തുവിട്ടു. ആറ് വാല്യങ്ങളിലായി 3776 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. നിയമസഭ വെബ്സൈറ്റിലും ഡി.പി.ആര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് എന്നിവ ഡിപിആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മേഖലയായി തരംതിരിച്ചുകൊണ്ടാണ് ഡി.പി.ആര്‍ തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതി സ്റ്റാന്റേര്‍ഡ് ഗേജ് ആയി തീരുമാനിച്ചിരിക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡം കണക്കിലെടുത്താണ്. 2025ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. പ്രതിദിനം 54,000 യാത്രക്കാരുണ്ടാകുമെന്നും ഡി.പി.ആറിന്റെ ട്രാഫിക് പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.പി.ആര്‍ അനുസരിച്ച് പദ്ധയില്‍ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം 6 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കുക കൊല്ലം ജില്ലയില്‍.

കെ റെയില്‍ പാതയുടെ ആകെ ദൂരം 530.6 കിലോ മീറ്റര്‍ ആയിരിക്കും. 13 കിലോ മീറ്റര്‍ പാലങ്ങളും 11.5 കിലോമീറ്റര്‍ തുരങ്കവും നിര്‍മ്മിക്കണം. പാതയുടെ ഇരുവശത്തും അതിര്‍ത്തി വേലികള്‍ ഉണ്ടാകും. 20 മിനിറ്റ് ഇടവേളയില്‍ പ്രതിദിനം 37 സര്‍വീസ് ആണ് ലക്ഷ്യം. 27 വര്‍ഷം കൊണ്ട് ഇരട്ടി സര്‍വീസ് ലക്ഷ്യമിടുന്നു. 52.7 ശതമാനം തുകയും വായ്പയെടുക്കും.

ഡി.പി.ആര്‍ പുറത്ത് വിടുന്നതില്‍ ഇതുവരെ ഒട്ടേറെ സാങ്കേതിക തടസങ്ങളാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തില്‍ കൂടി എം.ഡി പറഞ്ഞത് ഡി.പി.ആര്‍ രഹസ്യ രേഖയാണെന്നും കൊമേഴ്‌സ്യല്‍ ഡോക്യുമെന്റ് ആണ് എന്നും ആണ്. ടെന്‍ഡര്‍ ആകാതെ ഇത് പുറത്തു വിടാന്‍ ആകില്ല എന്നും കൊച്ചി മെട്രോയെ പോലും ഉദ്ധരിച്ച് എം.ഡി ഇന്നലയും പറഞ്ഞിരുന്നു.

സില്‍വര്‍ലൈന്‍ പദ്ധതി വഴി ആര്‍ക്കും ഭൂമിയും താമസസ്ഥലവും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൂടി ആവര്‍ത്തിക്കുകയും ചെയ്തു. ഡി.പി.ആര്‍ നല്‍കിയെന്ന തൈറ്റായ മറുപടി നല്‍കിയിതില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് പരാതി നല്‍കിയതും കഴിഞ്ഞ ദിവസം തന്നെയാണ്. ഡി.പി.ആര്‍ സിഡിയായി നല്‍കിയെന്ന് തെറ്റായി മുഖ്യമന്ത്രി മറുപടി നല്‍കിയെന്നായിരുന്നു അന്‍വര്‍സാദത്ത് എം.എല്‍.എയുടെ പരാതി.

അതേസമയം അതിരടയാളക്കല്ലിടലും സാമുഹിക ആഘാതപഠനവുമായി കെ റെയില്‍ മുന്നോട്ട് പോകുമ്പോഴും പ്രതിഷേധവും കടുക്കുകയാണ്. കണ്ണൂര്‍ മാടായിപ്പാറയില്‍ മൂന്ന് തവണയാണ് അതിരടയാളക്കല്ലുകള്‍ പിഴുതെറിയുന്നത്. വെള്ളിയാഴ്ച എട്ട് സര്‍വക്കല്ലുകളാണ് പിഴുതുമാറ്റി റോഡില്‍ കൂട്ടിയിട്ട് റീത്ത് വച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments