Friday, April 19, 2024

HomeMain Storyജൂതപ്പള്ളി വെടിവയ്പ്: 4 പേരെ ബന്ദികളാക്കിയ ഭീകരനെ വെടിവച്ച് കൊലപ്പെടുത്തി, രണ്ടു പേര്‍ കസ്റ്റഡിയില്‍

ജൂതപ്പള്ളി വെടിവയ്പ്: 4 പേരെ ബന്ദികളാക്കിയ ഭീകരനെ വെടിവച്ച് കൊലപ്പെടുത്തി, രണ്ടു പേര്‍ കസ്റ്റഡിയില്‍

spot_img
spot_img

ഡാലസ്: ഡാലസ് കോളിവില്ലയിലെ ബെത് ഇസ്രായേല്‍ ജൂതപ്പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ റാബി(പുരോഹിതിന്‍) ഉള്‍പ്പെടെ നാലു പേരെ ബന്ദിയാക്കിയ ബ്രിട്ടീഷ് വംശജനായ ഭീകരന്‍ മാലിക് ഫൈസല്‍ അക്രത്തിനെ (44)സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയതായി ഡാലസ് എഫ്ബിഐ സ്ഥിരീകരിച്ചു .

ആക്രമണത്തെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട് .അഫിയ സിദ്ദിഖിക്ക് ഏതൊക്കെ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നു.

സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയിലായിട്ടുണ്ട് .സൗത്ത് മാഞ്ചസ്റ്ററില്‍ നിന്നാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു.സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടെന്നാണു പൊലീസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ജനു 15 ശനിയാഴ്ച ഡാലസ് സമയം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പള്ളിയില്‍ നിന്നും സമൂഹമാധ്യമങ്ങളിലൂടെ ലൈവ് ചെയ്തുകൊണ്ടാണ് ഇയാള്‍ വിവരം പുറം ലോകത്തെ അറിയിച്ച ത്. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും അക്രമി ഭീഷണി ഉയര്‍ത്തിയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരെ കൊലപ്പെടുത്തിയതിന് 83 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലേഡി ക്വയ്ദ എന്നറിയപ്പെടുന്ന അഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നായിരുന്നു ഭീകരന്റെ ആവശ്യം. പത്തു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഒടുവില്‍ പള്ളിയിലേക്ക് ഇരച്ചു കയറിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരനെ വെടിവച്ച് കൊല്ലുകയായിരുന്നു.

ബന്ദികളാക്കിയ നാലു പേരെയും പരുക്കേല്‍ക്കാതെ രക്ഷപ്പെടുത്തി. ജൂതപ്പള്ളി ആക്രമണത്തെ വിവിധ ലോക നേതാക്കള്‍ അപലപിച്ചു ഭീകരാക്രമണമായിട്ടാണ് പ്രസിഡന്റ് ബൈഡന്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments