Monday, May 16, 2022

HomeMain Storyജൂതപ്പള്ളി വെടിവയ്പ്; ഭീകര വനിത ലേഡി അല്‍ ഖായിദ വീണ്ടും വാര്‍ത്തകളില്‍

ജൂതപ്പള്ളി വെടിവയ്പ്; ഭീകര വനിത ലേഡി അല്‍ ഖായിദ വീണ്ടും വാര്‍ത്തകളില്‍

ടെക്‌സസ്: യുഎസ് ജയിലില്‍ കഴിയുന്ന പാക് ഭീകരവനിതയായ ആഫിയ സിദ്ദിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞദിവസം ടെക്സസില്‍ നാലുപേരെ തോക്കുധാരി ബന്ദിയാക്കിയത്. നഗരത്തിലെ ജൂതപ്പള്ളിയിലാണ് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം നാലുപേരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. ഒടുവില്‍ പത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ ഇവരെ മോചിപ്പിച്ചത്. അക്രമിയായ മാലിക് ഫൈസല്‍ കൊല്ലപ്പെടുകയും ചെയ്തു.

പാകിസ്താനി ന്യൂറോ സയന്റിസ്റ്റായ ആഫിയ സിദ്ദിഖി ഭീകരവനിതയാണെന്നാണ് യു.എസ്. പറയുന്നത്. നിലവില്‍ 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ് ആഫിയ.

പാകിസ്താനാണ് സ്വദേശമെങ്കിലും യു.എസിലായിരുന്നു ആഫിയയുടെ വിദ്യാഭ്യാസം. ബ്രാന്‍ഡൈസ് സര്‍വകലാശാലയിലെയും മാസച്ചൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും പഠനത്തിന് ശേഷം ന്യൂറോ സയന്റിസ്റ്റായി ജോലി ആരംഭിച്ചു. സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ആഫിയ സിദ്ദിഖി യു.എസ്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണവലയത്തിലാകുന്നത്.

2004-ല്‍ അല്‍ ഖായിദ ഭീകരവാദികളുടെ പട്ടികയില്‍ ആഫിയയും ഇടംപിടിച്ചു. ആ പട്ടികയിലെ ഒരോയൊരു വനിതയും ആഫിയയായിരുന്നു. ആഫിയ സിദ്ദിഖിയ്ക്ക് അല്‍ ഖായിദയുമായി ബന്ധമുണ്ടെന്ന് എഫ്.ബി.ഐ 2004-ല്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വരുംമാസങ്ങളില്‍ അല്‍ ഖായിദ വിവിധയിടങ്ങളില്‍ നടത്താന്‍ ലക്ഷ്യമിട്ട ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് ആഫിയയുടെ ബന്ധവും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.

സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ഖാലിദ് ഷെയ്ഖ് മുഹമ്മദുമായി ആഫിയക്ക് ബന്ധമുണ്ടെന്നാണ് മറ്റൊരു പ്രധാന ആരോപണം.വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ആഫിയയും ഭര്‍ത്താവും യു.എസില്‍നിന്ന് പാകിസ്താനിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, താലിബാനെ സഹായിക്കാനായി അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് പോകുകയായിരുന്നു. ഇതിനുപിന്നാലെയാണ് അമ്മാര്‍ അല്‍-ബലൂച്ചിയെ വിവാഹം കഴിക്കുന്നത്.

‘ലേഡി അല്‍ ഖായിദ’ എന്ന പേരിലാണ് ആഫിയ അറിയപ്പെട്ടിരുന്നത്. 2008-ല്‍ അഫ്ഗാനിസ്ഥാനില്‍വെച്ച് പിടിയിലായി. ചില നിര്‍ണായക രേഖകളുമായാണ് ആഫിയയെ പിടികൂടിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എബോള വൈറസിനെ എങ്ങനെ ജൈവായുധമാക്കി മാറ്റാം എന്നതടക്കമുള്ള കുറിപ്പുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. പിടികൂടുന്നതിനിടെ സയനൈഡും യുവതിയുടെ പക്കലുണ്ടായിരുന്നതായാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.

ഇതിനുപിന്നാലെയാണ് യു.എസ്. സൈനികരെ ആഫിയ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നത്. അഫ്ഗാനില്‍ പിടിയിലായി ചോദ്യംചെയ്യലിനിടെ യുവതി ഒരു സൈനികനില്‍നിന്ന് തോക്ക് തട്ടിപ്പറിച്ചെന്നും വെടിയുതിര്‍ത്തെന്നുമാണ് യു.എസ്. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ കുറ്റത്തിന് 2010-ല്‍ കോടതി ആഫിയയെ 86 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments