Friday, April 19, 2024

HomeMain Storyബ്രിട്ടീഷ് വാഴ്ചയെക്കാള്‍ ഭയാനകം ബിജെപി ഭരണം: മഹ്ബൂബ

ബ്രിട്ടീഷ് വാഴ്ചയെക്കാള്‍ ഭയാനകം ബിജെപി ഭരണം: മഹ്ബൂബ

spot_img
spot_img

ജമ്മു: സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് വിതക്കുന്ന ബി.ജെ.പിയില്‍നിന്ന് മോചനം നേടുന്നത് ബ്രിട്ടീഷ് വാഴ്ചയില്‍നിന്നുള്ളതിനേക്കാള്‍ വലുതെന്ന് പി.ഡി.പി പ്രസിഡന്റ് മഹ്ബൂബ മുഫ്തി.

ബി.ജെ.പിക്കു കീഴില്‍ ജമ്മു-കശ്മീരിന്റെ അസ്തിത്വം അപകടത്തിലാണ്. രാജ്യം നേരിടുന്ന വെല്ലുവിളികളെ സ്‌നേഹവും സൗഹൃദവും പരത്തി ചെറുക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.

”അവര്‍ രാജ്യത്തെ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. നാളെ ജീവനോടെയുണ്ടാകുമോ എന്ന് അറിയാനാകാത്തത്ര അരക്ഷിതരാണ് ഓരോരുത്തരും. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇ.ഡിയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും നടത്തുന്ന റെയ്ഡുകളും അറസ്റ്റുകളും രാജ്യത്തിന്റെ നടപ്പുരീതിയായിരിക്കുന്നു” -പി.ഡി.പി നേതാവ് തുടര്‍ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments