Friday, March 29, 2024

HomeMain Storyനിരോധിത ലഹരിമരുന്നുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍ പിടിയില്‍

നിരോധിത ലഹരിമരുന്നുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍ പിടിയില്‍

spot_img
spot_img

നിരോധിത ലഹരിമരുന്നായ എം ഡി എം എയുമായി തൃശ്ശൂരില്‍ ഡോക്ടര്‍ പിടിയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പോലീസ് പിടിയിലായത്.

മെഡിക്കല്‍ കോളേജിന് സമീപത്തെ സ്വകാര്യമെഡിക്കല്‍ കോളേജ് പരിസരത്തുള്ള സ്വകാര്യ ഹോസ്റ്റലില്‍ നിന്നും ഇന്ന് പുലര്‍ച്ചയോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

അക്വിലിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്‌ പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് പുറമേ മറ്റ് പല ഡോക്ടര്‍മാരും മയക്ക് മരുന്നു ഉപയോഗിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചയോടെ നടത്തിയ റെയ്ഡിലാണ് അക്വില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 2.4 ഗ്രാം എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്ബ് എന്നിവ പിടിച്ചെടുത്തു. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ ഒരു കുപ്പിയും റെയ്ഡില്‍ കണ്ടെത്തി.

പതിനഞ്ച് ദിവസം മാത്രമാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നത്. അക്വിലിന് ലഹരി ഉപയോഗത്തിന് പുറമേ ലഹരി വില്‍പ്പനയും ഉണ്ടായിരുന്നു. വന്‍ തുകയ്ക്കാണ് ഇയാള്‍ മയക്കുമരുന്ന് വിറ്റിരുന്നത്.

ബംഗളൂരുവില്‍ നിന്നാണ് എം ഡി എം എ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്നും എത്തിക്കുകയായിരുന്നു. അക്വിലിന്റെ മുറിയില്‍ വച്ചാണ് മറ്റ് ഡോക്ടര്‍മാരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നത്. പതിനഞ്ചോളം ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായി അക്വില്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments