Thursday, March 28, 2024

HomeMain Storyകരിപ്പൂര്‍ വിമാനത്താവളം: റണ്‍വേ വെട്ടിക്കുറയ്ക്കാനുള്ള നീക്കം വന്‍ ഗൂഢാലോചനയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കരിപ്പൂര്‍ വിമാനത്താവളം: റണ്‍വേ വെട്ടിക്കുറയ്ക്കാനുള്ള നീക്കം വന്‍ ഗൂഢാലോചനയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

spot_img
spot_img

മൊയ്തീന്‍ പുത്തന്‍ചിറ

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി എന്നന്നേക്കുമായി തടയാനും അതു വഴി വിമാനത്താവളത്തെ ചെറുതാക്കി ഇല്ലാതാക്കാനുമുള്ള ഗുഢാലോചനയുടെ ഭാഗമാണ് റണ്‍വേ വെട്ടിക്കുറക്കാനുള്ള തിരുമാനമെന്നും, അണിയറയില്‍ നടക്കുന്ന ഈ ഗൂഢ നീക്കത്തെ വിമാനത്താവളം ഉപയോഗിക്കുന്ന മലപ്പുറം കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലയിലെ ലക്ഷക്കണക്കിന് വരുന്ന ബഹുജനങ്ങളെയും ജനപ്രതിനിധികളെയും അണിനിരത്തി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ പ്രഖ്യാപിച്ചു.

മലബാര്‍ ഡവലപ്‌മെന്റ് ഫോറം കരിപ്പൂര്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംയുക്ത സമരസമിതി ചെയര്‍മാന്‍ ടി.വി. ഇബ്രാഹീം എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കരിപ്പൂരിനെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥരും കേന്ദ്ര ഗവണ്മെന്റും വലിയ നീക്കം നടത്തുന്നത് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നതായി ചടങ്ങില്‍ സംസാരിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

ചടങ്ങില്‍ സംയുക്ത സമരസമിതിയുടെ തുടര്‍ സമരങ്ങളുടെ ഫ്‌ലാഗ് ഓഫ് സമര സമിതി ചെയര്‍മാന്‍ ടി.വി. ഇബ്രാഹീം എംഎല്‍എ, മറ്റ് സമര സമിതി നേതാക്കള്‍ എന്നിവര്‍ക്ക് പതാക കൈമാറി എയര്‍പോര്‍ട്ട് വികസന സമിതി ചെയര്‍മാന്‍ ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി നിര്‍വഹിച്ചു. മലബാറിന്റെ വികസന കവാടമായ കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നാടിനോട് കാണിക്കുന്ന അനീതിയാണെന്ന് ഡോ. അബ്ദുസമദ് സമദാനി പറഞ്ഞു.

കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തുറന്നു കാണിക്കുമെന്നും, ജനപ്രതിനിധികളെയും, ബഹുജനങ്ങളെയും സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുന്നുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.

എം.ഡി.എഫ് ചെയര്‍മാന്‍ യു.എ നസീര്‍ സമര പ്രതിജ്ഞ ചെല്ലി കൊടുത്തു.എംഎല്‍എമാരായ അഡ്വ പി ടി എ റഹീം, നജീബ് കാന്തപുരം, മുനിസിപ്പല്‍ ചെയര്‍മാന്മാരായ സി.ടി. ഫാത്തിമത്ത് സുഹ്‌റ, കെ.പി മുഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഷെറീന ഹസീബ്, മെമ്പര്‍മാരായ കെ പി സലിന ഷെരിഫ് എം.പി, രാഷ്ട്രീയ മത സംഘടനാ നേതാക്കളായ സഖാവ് പ്രമോദ്, ജബ്ബാര്‍ ഹാജി, എ.കെ അബ്ദുറഹിമാന്‍, അഷറഫ് മടാന്‍, എ.സി നൗഷാദ്, അഡ്വ. സമദ് (സി.പി.ഐ ജില്ലാ കമ്മിറ്റി മെമ്പര്‍), ടി.എ സമദ് (ഐ.എന്‍.എല്‍ ജില്ലാ പ്രസിണ്ടണ്ട്), ഗണേഷ് വടേരി (വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി), ജമാല്‍ കരുളായി (മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി), ഡോ. ഹുസൈന്‍ മടവൂര്‍ (ജന. സെക്രട്ടറി അഖിലേന്ത്യ ഇസ്ലാഹി മുവ്‌മെന്റ്), സി.പി ഉമര്‍ സുല്ലമി (ജന. സെക്രട്ടറി മര്‍ക്കസു ദഅ്വ), അബ്ദുല്‍ ഹക്കിം നദ്വി (സെക്രട്ടറി ജമാഅത്തെ ഇസ്ലാമി കേരള), ടി.കെ അഷറഫ് (സംസ്ഥാന ജന. സെക്രട്ടറി വിസ്ഡം), എയര്‍ പോര്‍ട്ട് വികസന സമിതി അംഗം എ.കെ.എ നസീര്‍, മക്ക കെ.എം.സി. ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, കരിപ്പൂര്‍ പൗരസമിതി കണ്‍വീനര്‍ അഹമ്മദ് ഹാജി കരിപ്പൂര്‍, എംഡിഎഫ് നേതാക്കളായ സഹദ് പുറക്കാട്, ഗുലാം ഹുസൈന്‍ കൊളക്കാടന്‍, സന്തോഷ് വലിയപറമ്പത്ത്, ഉമ്മര്‍കോയ തുറക്കല്‍, അഷ്‌റഫ് കളത്തിങ്കല്‍പാറ, പൃഥ്വിരാജ് നാറാത്ത്, ഷബീര്‍ കോട്ടക്കല്‍, അഷറഫ് കപ്പാടല്‍ യുസഫ് അലി, നിസ്താര്‍ ചെറുവണൂര്‍, സജിന വേങ്ങേരി, അബ്ബാസ് കളത്തില്‍, സലീം, ഹസീബ് പുളിക്കല്‍, പാറക്കല്‍ മൊയ്തീന്‍കൂട്ടി കുണ്ടോട്ടി എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിച്ചു.

സമരസമിതി ജനറല്‍ കണ്‍വീനര്‍ അബ്ദുറഹിമാന്‍ ഇടക്കുനി സ്വാഗതവും, ട്രഷറര്‍ അബ്ദുറഹിമാന്‍ ഇണ്ണി നന്ദിയും പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments