മഡ്രിഡ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സറ്റേര്നിനോ ദേല ഫ്യൂല ഗാര്‍സ്യ സ്പെയിനില്‍ അന്തരിച്ചു. 113 വയസ് തികയുന്നതിന് ഒരുമാസം മുമ്പാണ് അന്ത്യം. വടക്കന്‍ സ്പാനിഷ് നഗരമായ ലിയോണിലെ വസതിയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഷൂ നിര്‍മാതാവായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. അന്റോണിയ ബാരിയാണ് ഭാര്യ.