Thursday, April 18, 2024

HomeMain Story'മാഗ്' ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റു

‘മാഗ്’ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റു

spot_img
spot_img

‘നേര്‍കാഴ്ച’ ന്യൂസ് ടീം

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റു. പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ‘നേര്‍കാഴ്ച’ അസോസിയേറ്റ് എഡിറ്ററുമായ അനില്‍ ആറന്മുളയാണ് പ്രസിഡന്റ്. ഫാന്‍സിമോള്‍ പാലാത്തുമഠം വൈസ് പ്രസിഡന്റും, ‘നേര്‍കാഴ്ച’ ന്യൂസ് ചെയര്‍മാന്‍ രാജേഷ് വര്‍ഗീസ് സെക്രട്ടറിയുമായി. ഇരുവരും ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഏറ്റവും കൂടുതല്‍ വോട്ടോടെ തിരഞ്ഞെടുക്കപ്പെട്ടവരാണ്.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പേരു വിവരം:

ജോയിന്റ് സെക്രട്ടറി: ജോര്‍ജ് വര്‍ഗീസ് (ജോമോന്‍)

ട്രഷറര്‍: ജിനു തോമസ്

ജോയിന്റ് ട്രഷറര്‍: ജോസ് കെ ജോണ്‍ (ബിജു)

സ്‌പോര്‍ട്ട്‌സ് കോ-ഓര്‍ഡിനേറ്റര്‍: വിനോദ് ചെറിയാന്‍

ആര്‍ട്‌സ് ആന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍: ആന്‍ഡ്രൂസ് ജേക്കബ്

ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍: റെജി കുര്യന്‍

പി.ആര്‍.ഒ: ഉണ്ണി മണപ്പുറത്ത്

സീനിയര്‍ സിറ്റിസണ്‍ കോ-ഓര്‍ഡിനേറ്റര്‍: സൈമണ്‍ എള്ളങ്കയില്‍

മെമ്പര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍: ഷിജു വര്‍ഗീസ്

വുമണ്‍സ് റെപ്രസെന്റേറ്റീവ്: ക്ലാരമ്മ മാത്യൂസ്

വുമണ്‍സ് റെപ്രസെന്റേറ്റീവ്: മറിയാമ്മ മണ്ഡവത്തില്‍

യൂത്ത് കോ-ഓര്‍ഡിനേറ്റര്‍: സൂര്യജിത് സുഭാഷിതന്‍

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മാഗിന്റെ ആസ്ഥാന മന്ദിരമായ കേരളാ ഹൗസില്‍ ഡിസംബര്‍ 11ന് നടന്ന അത്യന്തം വാശിയേറിയ തിരെഞ്ഞെടുപ്പില്‍ അനില്‍ ആറന്‍മുള നേതൃത്വം നല്‍കുന്ന പാനല്‍ വന്‍ ഭൂരിപക്ഷത്തോടെ സമ്പൂര്‍ണവും ആധികാരികവുമായ വിജയം കരസ്ഥമാക്കുകയായിരുന്നു.

പി.ആര്‍.ഒ ഉണ്ണി മണപ്പുറത്ത് അറിയിച്ചതാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments