Monday, May 16, 2022

HomeNewsIndiaബി.ജെ.പിയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു; മൂന്ന് നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കും

ബി.ജെ.പിയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു; മൂന്ന് നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കും

പനാജി: പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഗോവയില്‍ മൂന്ന് ബി.ജെ.പി നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ചു.

സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവ്‌ലേക്കറിന്റെ ഭാര്യ സാവിത്രി കവ്‌ലേക്കര്‍ ഗോവ ബി.ജെ.പി വനിത വിഭാഗത്തിന്റെ ഉപാധ്യക്ഷ പദവി രാജിവെച്ചു. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പി.ഡബ്ല്യു.ഡി മുന്‍ മന്ത്രി ദീപക് പൗസ്‌കറും സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ഇസിഡോര്‍ ഫെര്‍ണാണ്ടസും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു.

മുന്‍ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറും ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

40 നിയമസഭാ മണ്ഡലങ്ങളില്‍ 34 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക വ്യാഴാഴ്ചയാണ് ബിജെപി പ്രഖ്യാപിച്ചത്. ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments