Monday, May 16, 2022

HomeMain Storyഇന്ത്യയ്ക്ക് നന്ദി, മൗറീഷ്യസിലെ മെട്രോ സ്റ്റേഷന് മഹാത്മാഗാന്ധിയുടെ പേര് നല്‍കി

ഇന്ത്യയ്ക്ക് നന്ദി, മൗറീഷ്യസിലെ മെട്രോ സ്റ്റേഷന് മഹാത്മാഗാന്ധിയുടെ പേര് നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക സഹായങ്ങള്‍ക്ക് ഉള്‍പ്പെടെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗുനോത്ത് നന്ദി രേഖപ്പെടുത്തി. പ്രധാന മെട്രോ സ്റ്റേഷനുകളിലൊന്നിന് മഹാത്മാഗാന്ധി സ്റ്റേഷന്‍ എന്ന് പേരിടാന്‍ തീരുമാനിച്ചതായും മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞു.

മൗറീഷ്യസിലെ സാമൂഹ്യഭവന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗുനോത്തും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി സയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.

ചടങ്ങില്‍ അത്യാധുനിക സിവില്‍ സര്‍വിസ് കോളജ്, എട്ട് മെഗാവാട്ട് സോളാര്‍ പി.വി ഫാം എന്നിവക്ക് തറക്കല്ലിടുകയും ചെയ്തു. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചടങ്ങുകള്‍.

മൗറീഷ്യസിലെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി ഇന്ത്യ സഹായം നല്‍കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. എട്ട് മെഗാവാട്ട് സൗരോര്‍ജ പി.വി ഫാം പ്രൊജക്ട് നടപ്പിലാക്കുന്നതിലൂടെ 13,000 ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം കുറക്കാനാകുമെന്നും ഇതുവഴി മൗറീഷ്യസ് നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൗറീഷ്യസ് സര്‍ക്കാറിന്റെ അഞ്ച് പദ്ധതികള്‍ക്കായി 2016ല്‍ പ്രത്യേക സാമ്പത്തിക പാക്കേജായി ഇന്ത്യ 353 മില്യണ്‍ യു.എസ് ഡോളറിന്റെ സഹായം നല്‍കിയിരുന്നു. മെട്രോ എക്‌സ്പ്രസ് പദ്ധതി, സുപ്രീംകോടതി കെട്ടിടം, പുതിയ ഇ.എന്‍.ടി ആശുപത്രി, പ്രാഥമിക വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ടാബ്ലെറ്റ് വിതരണം, സാമൂഹ്യ ഭവന ദ്ധതി എന്നിവക്കായിരുന്നു ഇന്ത്യയുടെ സാമ്പത്തിക സഹായം. മൗറീഷ്യസില്‍ മെട്രോ എക്‌സ്പ്രസും മറ്റു ചില അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കാന്‍ 190 മില്ല്യണ്‍ യു.എസ് ഡോളര്‍ സഹായം ദീര്‍ഘിപ്പിക്കുന്നതിനും ചെറുകിട വികസന പദ്ധതികള്‍ക്കായി ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുകയും ചെയ്തു.

2019ല്‍ പ്രധാനമന്ത്രിയും മൗറീഷ്യസ് പ്രധാനമന്ത്രിയും സംയുക്തമായി മെട്രോ എക്‌സ്പ്രസ് പദ്ധതിയും ഇ.എന്‍.ടി ആശുപത്രിയും ഉദ്ഘാടനം ചെയ്തിരുന്നു. 2020ല്‍ സുപ്രീംകോടതി കെട്ടിടവും ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments