Friday, March 29, 2024

HomeMain Storyമാഗിന്റെ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ കെന്‍ മാത്യുവും റോബിന്‍ ഇലയ്ക്കാട്ടും വിശിഷ്ടാതിഥികള്‍

മാഗിന്റെ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ കെന്‍ മാത്യുവും റോബിന്‍ ഇലയ്ക്കാട്ടും വിശിഷ്ടാതിഥികള്‍

spot_img
spot_img

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ഇന്ത്യയുടെ 73-ാമത് റിപ്പബ്‌ളിക് ദിനം സമുചിതമായി ആഘോഷിക്കുന്നു.

മാഗിന്റെ ആസ്ഥാന മന്ദിരമായ കേരള ഹൗസില്‍ ജനുവരി 26-ാം തീയതി ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ സ്റ്റാഫോര്‍ഡ് സിറ്റി പ്രോടേം മേയര്‍ കെന്‍ മാത്യു മുഖ്യാതിഥിയായിരിക്കും. മിസോറി സിറ്റി മേയര്‍ റോബിന്‍ ജെ ഇലയ്ക്കാട്ട് റിപ്പബ്‌ളിക് ദിന സന്ദേശം നല്‍കും.

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓര്‍മ്മക്കായി ആഘോഷിക്കുന്നതാണ് റിപ്പബ്ലിക് ദിനം. മാഗിന്റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ എല്ലാ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

മാഗ് പി.ആര്‍.ഒ ഉണ്ണി മണപ്പുറത്ത് അറിയിച്ചതാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments