Friday, March 29, 2024

HomeMain Storyന്യൂയോര്‍ക്കില്‍ വെടിവയ്പ്: 2 പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ന്യൂയോര്‍ക്കില്‍ വെടിവയ്പ്: 2 പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

spot_img
spot_img

പി പി ചെറിയാന്‍

ഹര്‍ലിം(ന്യൂയോര്‍ക്ക്): ഡൊമസ്റ്റിക് വയലന്‍സ് നടക്കുന്നു എന്നറിഞ്ഞു എത്തിചേര്‍ന്ന മൂന്നു പോലീസ് ഓഫീസര്‍മാരെ പതിയിരുന്നാക്രമിച്ചതിനെ തുടര്‍ന്ന് രണ്ടു പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ നടക്കുന്ന രണ്ടാമത്തെ പതിയിരുന്നാക്രമണമാണിത്.

ജനുവരി 21 വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു സംഭവം. ഹര്‍ലിനിലുള്ള ആറു നില അപ്പോര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. അവിടെ താമസിച്ചിരുന്ന മാതാവാണ് വീട്ടില്‍ ബഹളം നടക്കുന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത് സ്ഥലത്തെത്തിചേര്‍ന്നു. പോലീസിനോടു ഒരു മകന്‍ പുറകിലെ മുറിയില്‍ ഉണ്ടെന്ന് പറഞ്ഞതനുസരിച്ചു ഹാള്‍വേയിലൂടെ പുറകിലെ ബഡ്‌റൂമിനു മുമ്പില്‍ എത്തിചേര്‍ന്ന് പോലീസിനു നേരെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു.

രണ്ടു പോലീസുക്കാര്‍ക്ക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇരുവരും മരിച്ചതായി രാത്രി 7 വളരെ വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് പോലീസ് കമ്മീഷ്ണര്‍ കീച്ചന്റ്‌സ്യൂവെല്‍(Keechant Swell) അറിയിച്ചു.

മൂന്നാമത്തെ പോലീസ് തിരിച്ചു വെടിവെച്ചതിനെ തുടര്‍ന്ന് പ്രതിയും കൊല്ലപ്പെട്ടു 47 വയസ്സുള്ള ലഷോണ്‍ മെക്ക്‌നിലാണ് കൊല്ലപ്പെട്ടത്. വെടിയേറ്റു കൊല്ലപ്പെട്ടതു 22 വയസ്സുള്ള ഓഫീസര്‍ റന്‍ഡോള്‍ഫ് ഹോള്‍ഡറാണെന്നും, രണ്ടാമത്തേതു 27 വയസ്സുള്ള ഓഫീസറാണെന്നും വൈകി കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക്ക് ആംസംഡ് അപലപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments