Saturday, April 20, 2024

HomeMain Storyസിറിയന്‍ സംഘര്‍ഷത്തിന്റെ ബാക്കിപത്രം; ലോകം നെഞ്ചിലേറ്റിയ അച്ഛനും മകനും ഇറ്റലി അഭയം നല്‍കുന്നു

സിറിയന്‍ സംഘര്‍ഷത്തിന്റെ ബാക്കിപത്രം; ലോകം നെഞ്ചിലേറ്റിയ അച്ഛനും മകനും ഇറ്റലി അഭയം നല്‍കുന്നു

spot_img
spot_img

റോം: സിറിയന്‍ സംഘര്‍ഷത്തിന്റെ ബാക്കിപത്രമെന്നോണം ഒറ്റച്ചിത്രത്തിലൂടെ ലോകപ്രശസ്തരായിമാറിയ അംഗപരിമിതരായ അച്ഛനും മകനും ഇറ്റലി അഭയം നല്‍കുന്നു. സിറിയന്‍ സംഘര്‍ഷത്തില്‍ കാല്‍ നഷ്ടപ്പെട്ട മുന്‍സീര്‍ അല്‍ നസലും കൈകാലുകളില്ലാതെ ജനിച്ച, അഞ്ചുവയസ്സുകാരനായ മകന്‍ മുസ്തഫയുമാണ് ഇറ്റലിയില്‍ പുതിയ ജീവിതത്തിനു തുടക്കംകുറിക്കുന്നത്. സിറിയന്‍ സ്വദേശികളായ ഇവര്‍ ഇന്ന് (വെള്ളി) റോമില്‍ എത്തിച്ചേരും.

ടര്‍ക്കിഷ് ഫോട്ടോഗ്രഫര്‍ മെഹമെത് അസ് ലന്‍ പകര്‍ത്തിയ ഇവരുടെ ചിത്രം 2021 ലെ സിയെന ഇന്റര്‍നാഷനല്‍ ഫോട്ടോ അവാര്‍ഡ്‌സ് ഫെസ്റ്റിവലില്‍ (ടകജഅ) ‘ഫോട്ടോ ഓഫ് ദി ഇയര്‍’ പുരസ്‌കാരം നേടിയിരുന്നു. മകനെ എടുത്തുയര്‍ത്തി താലോലിക്കുന്ന മുന്‍സീറിന്റെ ചിത്രം വളരെവേഗം ലോകശ്രദ്ധനേടി. ശാരീരിക വൈകല്യങ്ങളെ മറന്നുള്ള ഇരുവരുടെയും ചിരി ഒരുപാടുപേര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.

ഇവരുള്‍പ്പെടെ, സിറിയയിലെ സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ച സിയെന ഇന്റര്‍നാഷണല്‍ ഫോട്ടോ അവാര്‍ഡ്‌സ് ഫെസ്റ്റിവല്‍ ഇതിനകം ഒരുലക്ഷം യുറോയിലധികം സമാഹരിച്ചിട്ടുണ്ട്.

ക്രിസ്ത്യന്‍ ജീവകാരുണ്യ സംഘടനയായ കാരിത്താസ് റോമയാണ് മുന്‍സീറിനും മുസ്തഫയ്ക്കും താമസസൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് എസ്‌ഐപിഎ ഫെസ്റ്റിവല്‍ സ്ഥാപകന്‍ ലൂക്ക വെഞ്ചൂരി പറഞ്ഞു. റോമിലെ കൃത്രിമ അവയവ നിര്‍മ്മാണകേന്ദ്രത്തില്‍ ഇവര്‍ക്കുള്ള വിദഗ്ധ ചികിത്സയും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments