Friday, April 19, 2024

HomeMain Storyആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 36 കോടി ക്രൈസ്തവരെന്ന് റിപ്പോര്‍ട്ട്

ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 36 കോടി ക്രൈസ്തവരെന്ന് റിപ്പോര്‍ട്ട്

spot_img
spot_img

വാഷിംഗ്ടണ്‍ ഡി.സി: 36 കോടി ക്രൈസ്തവര്‍ ലോകമെമ്പാടുമായി മതപീഡനത്തിനിരയാകുന്നുണ്ടെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് ആധികാരികമായി പഠിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടുന്ന അമേരിക്ക ആസ്ഥാനമായ കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്‌സ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുവെച്ചു നോക്കുമ്പോള്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ 2 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍, ഉത്തരകൊറിയ, സൊമാലിയ, ലിബിയ, യെമന്‍, എറിത്രിയ, നൈജീരിയ, പാക്കിസ്ഥാന്‍, ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ക്രൈസ്തവര്‍ക്കെതിരായ മതപീഡനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്തു രാജ്യങ്ങള്‍. ഭാരതം ഇത്തവണയും പത്താം സ്ഥാനത്താണ്. ഒക്ടോബര്‍ 1, 2020 മുതല്‍ സെപ്റ്റംബര്‍ 30, 2021 വരെയുള്ള കണക്കുകളാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്.

ഈ കാലയളവില്‍, ലോകത്ത് 5,898 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു (പ്രതിദിനം ശരാശരി 16), 5,110 പള്ളികള്‍ ആക്രമിക്കപ്പെടുകയോ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്തു, 6,175 ക്രിസ്ത്യാനികള്‍ വിചാരണ കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ടു, 3,829 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടു (പ്രതിദിനം 10). ഏറ്റവും കൂടുതല്‍ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ നടക്കുന്ന ആദ്യ 10 രാജ്യങ്ങളില്‍ ഏഴും സബ്-സഹാറന്‍ ആഫ്രിക്കയിലാണ്.

കഴിഞ്ഞ വര്‍ഷം വരെ ഉത്തരകൊറിയ ആയിരുന്നു ഓപ്പണ്‍ഡോഴ്‌സിന്റെ പട്ടികയില്‍ മുന്നില്‍ നിന്നിരുന്നത്. കണക്കില്‍ രണ്ടാമതായെങ്കിലും ഉത്തര കൊറിയയിലെ മതപീഡനത്തിന്റെ തോത് വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉത്തര കൊറിയയില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നര്‍ പിടിക്കപ്പെട്ടാല്‍ തടവിലാക്കപ്പെടുകയോ, കൊലചെയ്യപ്പെടുകയോ ആണ് പതിവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട നൈജീരിയ ആണ് ഓപ്പണ്‍ഡോഴ്‌സിന്റെ പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ളത്.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2020-ലെ പട്ടികയില്‍ പ്രത്യേകം പരിഗണിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന നൈജീരിയ കഴിഞ്ഞ നവംബറിലേ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments