Friday, March 29, 2024

HomeMain Storyഹൂസ്റ്റണില്‍ സ്വാമി സത്യാനന്ദ സരസ്വതി ആശ്രമം യാഥാര്‍ത്ഥ്യമാവുന്നു

ഹൂസ്റ്റണില്‍ സ്വാമി സത്യാനന്ദ സരസ്വതി ആശ്രമം യാഥാര്‍ത്ഥ്യമാവുന്നു

spot_img
spot_img

അനില്‍ ആറന്മുള

ഹൂസ്റ്റണ്‍: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ ആശ്രമം ഹൂസ്റ്റണില്‍ യാഥാര്‍ത്ഥ്യമാകുന്നു. സ്വാമിയുടെ ഒരു സംഘം ഭക്തന്‍മാരുടെ നേതൃത്വത്തില്‍ സ്ഥാപിതമാകുന്ന ആശ്രമം ഹൂസ്റ്റണിലെ പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രത്തിന് എതിര്‍ വശമുള്ള അഞ്ചേക്കര്‍ സ്ഥലത്താണ് ഉയരുന്നത്. അതിനു പ്രാരംഭമായി സ്വാമി ശാന്താനന്ദ മഹര്‍ഷിയുടെ നേതൃത്വത്തില്‍ വിപുലമായ ഭൂമിപൂജ ചടങ്ങുകള്‍ നടന്നു.

”ശ്രീരാമന്റെ നാമം എവിടെ കേട്ടാലും അവിടെയെല്ലാം കൈക്കൂപ്പി നിറകണ്ണുകളോടെ സാന്നിദ്ധ്യം ചെയ്യുന്ന രാക്ഷസാന്തകനായ വായുപുത്രനെ നമസ്‌കരിക്കുന്നു. ശ്രീരാമനെ സ്തുതിച്ചാല്‍ ഹനുമല്‍പ്രീതിയുണ്ടാകും. ഹനുമല്‍ പ്രീതിയുണ്ടായാല്‍ സാധിക്കാത്തതായി ഒന്നുമില്ല. ശത്രുക്കള്‍ നശിക്കും, വിഘ്നങ്ങള്‍ നീങ്ങും. സര്‍വൈശ്വര്യങ്ങളും ഉണ്ടാകും. സേതുബന്ധനത്തിന് ഓരോ കല്ലിലും രാമനാമം എഴുതി കടലില്‍ നിക്ഷേപിച്ച കാര്യം രാമായണം പ്രതിപാദിക്കുന്നു. രാമനാമ മഹിമ കൊണ്ടാണ് കല്ലുകളെല്ലാം കടലില്‍ താഴാതെ സേതുബന്ധനം നിര്‍വഹിക്കുവാന്‍ കഴിഞ്ഞത്…” എന്ന് സ്വാമി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടന പ്രസംഗത്തില്‍ ഭക്തരെ ഓര്‍മിപ്പിച്ചു.

ചടങ്ങിനോടനുബന്ധിച്ച് മിനാക്ഷി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സന്യാസി സമീക്ഷയും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജി.കെ പിള്ളയെയും 2023 ലേക്കുള്ള ഭരണ സമിതി അംഗങ്ങളെയും ആദരിച്ചു.

നോര്‍ത്ത് അമേരിക്കയിലെ എല്ലാ ഹിന്ദുക്കള്‍ക്കും ശ്രീരാമന്റെയും ശ്രീഹനുമാന്റെയും അനുഗ്രഹം ലഭിക്കുവാന്‍ അവസരം കൈവന്നിരിക്കുകയാണെന്നും സ്വാമി സത്യാനന്ദസരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണില്‍ ഉയരുന്ന ഹനുമാന്‍ ക്ഷേത്രം നോര്‍ത്ത് അമേരിക്കയിലെ എല്ലാ ഹൈന്ദവരുടെയും സമര്‍പ്പണത്തിലൂടെ നടക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും ജി.കെ പിള്ള പറഞ്ഞു.

ഡോ. രാമാനന്ദ സരസ്വതിയും ഇന്ദ്രജിത് സിംഗിന്റെയും നേത്യത്വത്തില്‍ രാമായണം സുന്ദരകാണ്ഡം പാരായണവും നടന്നു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായുള്ള യോഗവും നടന്നു. മാധവന്‍ ബി നായര്‍, ഷാനവാസ് കാട്ടൂര്‍, സോമരാജന്‍ നായര്‍, ജയപ്രകാശ് (ചിക്കാഗോ) എന്നിവര്‍ പ്രസംഗിച്ചു

ഹനുമ ക്ഷേത്രനിര്‍മ്മിതിക്കായി ശ്രീരാമനാമം ആലേഖനം ചെയ്ത ഇഷ്ടികകള്‍ ഓരോ ഭക്തനും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ക്ഷേമാ ശ്വര്യങ്ങള്‍ക്കായി സമര്‍പ്പിക്കാവുന്നതാണ്ന്ന് സോമരാജന്‍ നായര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജയപ്രകാശ് 630 430 6329
ജി.കെ പിള്ള 832 277 0234
സോമരാജന്‍ നായര്‍ 713 320 9334

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments