Friday, March 29, 2024

HomeMain Storyമനുഷ്യശരീരം വളമാക്കുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്

മനുഷ്യശരീരം വളമാക്കുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്

spot_img
spot_img

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക് : മരണശേഷം മനുഷ്യശരീരങ്ങള്‍ വളമാക്കി മാറ്റി കൃഷിക്കുയുപയുക്തമാക്കി മാറ്റുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്.

കഴിഞ്ഞ വാരാന്ത്യമാണ് ന്യൂയോര്‍ക്ക് സംസ്ഥാന ഗവര്‍ണ്ണര്‍ കാത്തി ഹോച്ചല്‍ പുതിയ നിയമത്തില്‍ ഒപ്പുവെച്ചത്.

2019 നു ശേഷം ആദ്യമായാണ് മറ്റൊരു സംസ്ഥാനം മനുഷ്യശരീരം വളമാക്കി മാറ്റുന്ന നിയമം അംഗീകരിക്കുന്നത്.

2019 നുശേഷം ആദ്യമായാണ് അമേരിക്കയില്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്ത് ഈ നിയമം നിലവില്‍ വന്നത്.

2021 ല്‍ കൊളറാഡൊ, ഒറിഗണ്‍ എന്നീ സംസ്ഥാനങ്ങളും, 2022ല്‍ വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തില്‍വന്നു.

സംസ്‌ക്കാര ചടങ്ങുകള്‍ക്കുള്ള ഭീമമായ ചിലവും, സ്ഥലം കണ്ടെത്തലും പ്രയാസമായതിനാലാണ് ഇങ്ങനെ ഒരു തീരുമാനം കൈകൊള്ളേണ്ടിവന്നിട്ടുണ്ട്.

വീണ്ടും ഉപയോഗിക്കാവുന്ന വലിയൊരു തൊട്ടിയില്‍ രാസപദാര്‍ത്ഥങ്ങള്‍ കവര്‍ ചെയ്ത് മൃതശരീരങ്ങള്‍ കിടത്തുന്നു. തുടര്‍ന്ന് രാസപ്രവര്‍ത്തനങ്ങളിലൂടെ ശരീരം ന്യൂട്രിയന്റ് ഡെന്‍്സ് സോയില്‍ ആയി മാറും. സാധാരണ ഒരു മൃതശരീരം 36-ബാഗുകളെങ്കിലും മണ്ണായി മാറും. ഈ മണ്ണ് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും, ഓര്‍ഗാനിക് കൃഷിക്കും വളരെ ഉപയുക്തമാണ്. ശ്മശാനങ്ങള്‍ക്ക് വളരെ സ്ഥലപരിമിതിയുള്ള നഗരപ്രദേശങ്ങളില്‍ മൃതശരീരങ്ങള്‍ കംബോസ്റ്റാക്കി മാറുന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് ഗ്രീന്‍ സ്പ്രിംഗ് നാച്വറല്‍ സിമിട്രി മാനേജര്‍ മിഷേല്‍ മെന്റര്‍ അഭിപ്രായപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments