Friday, March 29, 2024

HomeMain Storyസജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങ് ബഹിഷ്കരിച്ച്‌ പ്രതിപക്ഷം

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങ് ബഹിഷ്കരിച്ച്‌ പ്രതിപക്ഷം

spot_img
spot_img

തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, സ്പീക്കര്‍ ഷംസീര്‍, എല്‍ഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റം അംഗവും, ആലപ്പുഴയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവുമാണ് സജി ചെറിയാന്‍. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും സജി ചെറിയാന് ലഭിക്കുക എന്നാണ് സൂചന.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ച്‌ ഭരണഘടനയെ അവഹേളിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.

ഫിഷറീസ്, സാംസ്കാരികം, യുവജന ക്ഷേമം എന്നീ വകുപ്പുകളാണ് സജി ചെറിയാന്‍ നേരത്തെ കൈകാര്യം ചെയ്തിരുന്നത്. ആ വകുപ്പുകള്‍ തന്നെ തിരികെ ലഭിച്ചേക്കും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments