Thursday, March 28, 2024

HomeMain Storyഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗായുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തു പരാതിപ്പെട്ട് അലക്‌സാന്‍ഡ്രിയ മിലര്‍

ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗായുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തു പരാതിപ്പെട്ട് അലക്‌സാന്‍ഡ്രിയ മിലര്‍

spot_img
spot_img

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അലക്‌സാന്‍ഡ്രിയ മോറല്‍ മിലര്‍ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു ഹാരിസ് കൗണ്ടി അറ്റോര്‍ണി ക്രിസ്ത്യന്‍ ഡി മെനിഫിക്ക് പരാതി നല്‍കി. ടെക്‌സസ്സില്‍ മാത്രമല്ല ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു ഈ തിരഞ്ഞെടുപ്പ്.

നവംബര്‍ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും നിലവിലുള്ള ഹാരിസ് കൗണ്ടി ജഡ്ജിയുമായ ലിന ഹിഡല്‍ഗ രണ്ട് ശതമാനം വോട്ടുകളുടെ വ്യത്യാസത്തിലാണ് മിലറെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ 1.1 മില്യണ്‍ വോട്ടുകളില്‍ 18,000 വോട്ടുകള്‍ക്കായിരുന്നു മിലറുടെ പരാജയം.

തിരഞ്ഞെടുപ്പിനു ശേഷം രണ്ടു ദിവസത്തിനകം ഇവര്‍ പരാജയം സമ്മതിച്ചിരുന്നു.

തിരഞ്ഞെടുപ്പു ദിവസം ഹാരിസ് കൗണ്ടിയിലെ പോളിംഗ് ബൂത്തുകള്‍ സമയത്തിന് തുറന്ന് പ്രവര്‍ത്തിക്കാതിരുന്നതും, ബാലറ്റ് പേപ്പറുകള്‍ ആവശ്യത്തിന് ലഭിക്കാതിരുന്നതും പല വോട്ടര്‍മാര്‍ക്കും വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അവസരം നിഷേധിക്കപ്പെട്ടതും സംബന്ധിച്ചു തിരഞ്ഞെടുപ്പിനു ശേഷം പുറത്തു വന്ന റിപ്പോര്‍ട്ടുകളാണ് ഇവരെ തിരഞ്ഞെടുപ്പു ചോദ്യം ചെയ്യുന്നതിന് പ്രേരിപ്പിച്ചത്. നവംബര്‍ 6ന് നടന്ന തിരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ചു ഹാരിസ് കൗണ്ടിയിലെ പരാജയപ്പെട്ട ഒരു ഡസന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പു ചോദ്യം ചെയ്തു ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments