പി പി ചെറിയാന്
വാഷിംഗ്ടണ്‍: നാഷ്ണല്‍ എയറോനോട്ടിക്സ് ആന്റ് സ്പെയ്സ് അഡ്മിനിസ്ട്രേഷന് ചീഫ ടെക്നോളജിസ്റ്റായി ഇന്ത്യന്‍ അമേരിക്കന്‍ എയ്റൊ സ്പേയ്സ് ഇന്‍ഡ്രസ്ട്രി വിദഗ്ദന് എ.സി. ചരണ്‍ നിയ ചുമതലയേറ്റതായി തിങ്കളാഴ്ച നാസാ അധികൃതര്‍ അറിയിച്ചു.
സ്പേയ്സ് ഏജന്‍സി ആസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണിന്റെ പ്രിന്‍സിപ്പള്‍ അഡൈ്വസറായിട്ടാണ് ചരണ്നിയയെ നിയമിച്ചിരിക്കുന്നത്.
ഈ സ്ഥാനത്ത് തുടര്‍ന്നിരുന്ന മറ്റൊരു ഇന്ത്യന്‍ അമേരിക്കന്‍ സയന്റിസ്റ്റ് ഭവ്യ ലാലിന്റെ സ്ഥാനമാണ് ചരണ്നിയക്ക്.
ചീഫ് ടെക്നോളജിസ്റ്റിന് മുമ്പ് ആക്ടിംഗ് ടെക്നോളജിസ്റ്റായിരുന്ന ചരണ്നിയ. നാസയില്‍ ചേരുന്നതിനു മുമ്പ് റിലയബിള്‍ റോബോട്ടിക്സിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. സ്പെയ്സ് വര്‍ക്ക്സ എന്റര്‍പ്രൈസിലും മാനേജ്മെന്റ് ആന്റ് ടെക്നോളജിയിലും പ്രവര്‍ത്തന പരിചയം സിദ്ധിച്ചിരുന്നു.
എംറോയ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദവും, ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയ്റോസ്പേയ് എന്‍ജിനീയറിംഗില്‍ ബിരുദവും, ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.