Thursday, February 2, 2023

HomeMain Storyകുമരകത്തിന്റെ പുത്രന്‍ ഡോ. എം.ജെ അലക്‌സാണ്ടര്‍ പ്രവാസി സമ്മാന്‍ തിളക്കത്തില്‍

കുമരകത്തിന്റെ പുത്രന്‍ ഡോ. എം.ജെ അലക്‌സാണ്ടര്‍ പ്രവാസി സമ്മാന്‍ തിളക്കത്തില്‍

spot_img
spot_img

ഇന്‍ഡോര്‍: പ്രവാസികള്‍ക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ ഭാരതിയ സമ്മാന്‍ പുരസ്‌കാരം കുമരകം സ്വദേശിയായ ഡോ. എം ജെ അലക്‌സാണ്ടര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവില്‍ നിന്നും ഏറ്റുവാങ്ങി. ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനക്കായിരുന്നു പുരസ്‌ക്കാരം. ഡോ. അലക്‌സാണ്ടര്‍ ഉള്‍പ്പടെ 27 പേരാണ് പ്രവാസി ഭാരതീയ പുരസ്‌കാരം ഇന്‍ഡോറില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയത്.

പ്രവാസി ഭാരതീയ ദിനത്തോട് അനുബന്ധിച്ചു സ്വന്തം മേഖലകളില്‍ അനന്യമായ സംഭാവനകള്‍ നല്‍കിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയതാണ് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം.

കുമരകം മാളയേക്കല്‍ പരേതരായ അഡ്വ. എം സി ജോണ്‍ , ഓമനജോണ്‍ എന്നിവരുടെ മകനാണ് ഡോ. അലക്‌സാണ്ടര്‍. ബ്രൂണയ് സര്‍ക്കാരിന്റെ ആരോഗ്യവകുപ്പില്‍ സീനിയര്‍ കണ്‍സല്‍റ്റന്റാണ്. ബ്രൂണയ് സുല്‍ത്താന്റെ ഡാറ്റോ സെറി ലൈലാ ജാസ (ഡി.എസ്.എല്‍.ജെ) ബഹുമതി ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് അലക്‌സാണ്ടര്‍.

റിപ്പബ്ലിക് ഓഫ് ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, റിപ്പബ്ലിക് ഓഫ് സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെര്‍സാദ് സന്തോഖി മധ്യപ്രദേശ് ഗവര്‍ണര്‍ മംഗു ഭായ് പട്ടേല്‍, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സഹമന്ത്രി വി മുരളീധരന്‍ എന്നിവരും പുരസ്‌ക്കാരദാന ചടങ്ങില്‍ പങ്കെടുത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments