Thursday, March 28, 2024

HomeMain Storyജനാധിപത്യമോ ഏകാധിപത്യമോ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമെന്ന് ബൈഡന്‍

ജനാധിപത്യമോ ഏകാധിപത്യമോ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമെന്ന് ബൈഡന്‍

spot_img
spot_img

പിപി. ചെറിയാന്‍

അറ്റ്‌ലാന്റാ: ജനാധിപത്യമോ, ഏകാധിപത്യമോ രണ്ടിലൊന്ന്  നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു നിങ്ങള്‍ക്ക് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇവിടെ ജനാധിപത്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതു ആഫ്രിക്കന്‍  അമേരിക്കനെന്നോ, തെക്കേഷ്യനെന്നോ  വ്യത്യാസമില്ല-ജോ.ബൈഡന്‍ പറഞ്ഞു.

ജനുവരി 15 ഞായറാഴ്ച മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയറുടെ 94-ാമത് ജന്മദിനാചരണത്തിന്റെ ഭാഗമായി അറ്റ്‌ലാന്റാ ഏബനെസര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ആരാധനാ സമൂഹത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു- പ്രസിഡന്റ് ജൊ.ബൈഡന്‍.


മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് നിരവധി വര്‍ഷം പാസ്റ്ററായിരുന്ന ചരിത്ര പ്രസിദ്ധമായ ഈ ചര്‍ച്ചില്‍ അമേരിക്കയില്‍ അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റ് ആദ്യമായി പുള്‍പിറ്റില്‍ നിന്നും വിശ്വാസികളെ അഭിസംബോധന ചെയ്യുക എന്ന ചരിത്ര മുഹൂര്‍്ത്തത്തിനാണ് ജനുവരി 15 ഞായറാഴ്ച സാക്ഷിയായത്.

1968 ല്‍ മുപ്പത്തി ഒമ്പതാം വയസ്സില്‍ രക്തസാക്ഷിത്വം വഹിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങാണ് തന്റെ ജീവിതത്തിലെ ഏറ്റവും അനുകരണീയമായ വ്യക്തിത്വമാണെന്നും ബൈഡന്‍ പറഞ്ഞു. നീതിക്കു വേണ്ടി പോരാടിയ ഒരു ധീര സേനാനിയായിരുന്നു കിങ്ങ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

25 മിനിട്ടു നീണ്ടു നിന്ന പ്രസംഗം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് വിഷയത്തില്‍ നിന്നും രാഷ്ട്രീയ, സാമ്പത്തിക, വോട്ടിംഗ് റൈറ്റ്‌സ് വിഷയത്തിലേക്കും മാറിയതു പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 2024 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബൈഡന്‍ പ്രസംഗത്തിലൂടെ സൂചനയും നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments