Friday, February 3, 2023

HomeMain Story25 ല്‍ 17 വോട്ടുകള്‍ നേടി ജോസിന്‍ ബിനോ പാലാ നഗരസഭ അദ്ധ്യക്ഷ

25 ല്‍ 17 വോട്ടുകള്‍ നേടി ജോസിന്‍ ബിനോ പാലാ നഗരസഭ അദ്ധ്യക്ഷ

spot_img
spot_img

കോട്ടയം: പാലാ നഗരസഭ അദ്ധ്യക്ഷയായി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. 25 ല്‍ 17 വോട്ടുകളാണ് ജോസിന്‍ ബിനോയ്ക്ക് ലഭിച്ചത്. എല്‍ഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും ജോസിന്‍ ബിനോയ്ക്ക് ലഭിച്ചു. യുഡിഫിന്റെ ഒരു വോട്ട് അസാധുവായി. സ്വതന്ത്ര്യ കൗണ്‍സിലര്‍ വോട്ട് ബഹിഷ്‌കരിച്ചു.

നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സിപിഐഎം അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. സിപിഐംഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കണ്ടത്തിന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും കേരളാ കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ജോസിന്‍ ബിനോയിലേയ്ക്ക് എത്തുകയായിരുന്നു.

നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍. നിലവിലെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എംലെ ആന്റോ ജോസ് പടിഞ്ഞാറക്കര രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

കേരളാ കോണ്‍ഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗണ്‍സില്‍ യോഗത്തിനിടെ മര്‍ദിച്ചിരുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ തന്ത്രത്തിനെതിരെ സിപിഐയും രംഗത്തുവന്നിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments