Friday, April 19, 2024

HomeMain Storyകെ.വി തോമസ് ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, കാബിനറ്റ് റാങ്കോടെ നിയമനം

കെ.വി തോമസ് ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, കാബിനറ്റ് റാങ്കോടെ നിയമനം

spot_img
spot_img

തിരുവനന്തപുരം: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ വി തോമസിനെ നിയമിക്കും. ക്യാബിനറ്റ് റാങ്കോടെ നിയമിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംപി എ സമ്പത്ത് ഇതേ പദവിയില്‍ നിയമിക്കപ്പെട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ സമ്പത്തിനെ മന്ത്രി രാധാകൃഷ്ണന്റെ സ്റ്റാഫില്‍ നിയമിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ കെവി തോമസ് ഇടക്കാലത്ത് എല്‍ഡിഎഫുമായി അടുത്തിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കു മറികടന്നു പങ്കെടുത്ത കെ.വി തോമസ്, തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയിലുമെത്തി.

എഐസിസി അംഗമായ തോമസിനെ പുറത്താക്കിയതായി പിന്നീട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചു. എന്നാല്‍ എഐസിസിസി അംഗമായ തനിക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നാണ് തോമസ് പ്രതികരിച്ചത്.

അതേസമയം കെ.വി തോമസിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തി. ”കെ വി തോമസിന് ഡല്‍ഹി ക്ലൈമറ്റ് നല്ല ഇഷ്ടം ഉള്ള ആളാണ്. ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവര്‍ ഒന്നും കോണ്‍ഗ്രസില്‍ ഇല്ല. കേരള ഹൗസില്‍ ഒരു മുറി ഉണ്ടാകും, ശമ്പളം കിട്ടും. അല്ലാതെ ഒന്നുമില്ല…” എന്നാണ് മുരളീധരന്റെ പരിഹാസം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments